Image

കൊക്കോ കോള മദ്യനിര്‍മ്മാണത്തിലേക്ക്, ആദ്യം പുറത്തിറക്കുന്നത് ജാപ്പനീസ് മദ്യം

Published on 07 March, 2018
കൊക്കോ കോള മദ്യനിര്‍മ്മാണത്തിലേക്ക്, ആദ്യം പുറത്തിറക്കുന്നത് ജാപ്പനീസ് മദ്യം
കൊക്കോകോള ആദ്യമായി മദ്യം പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഇതിനായി ചു ഹി എന്ന് പേരില്‍ അറിയപ്പെടുന്ന പ്രമുഖമായ ജാപ്പനീസ് മദ്യം ഉല്‍പ്പാദിപ്പിച്ച് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. സംഭവം ജപ്പാനിലാണ് തുടങ്ങുന്നതെങ്കിലും ആഗോളവ്യാപകമായി മദ്യരംഗത്തേക്ക് കൊക്കോ കോള എത്തുന്നുവെന്നാണ് സൂചന. വാറ്റിയെടുത്ത ഷോചു ആല്‍ക്കഹോളും സുഗന്ധമുള്ള കാര്‍ബണേറ്റ് ജലവും ചേര്‍ത്താണ് ഇത് നിര്‍മിക്കുന്നത്. കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള പാനീയം ആദ്യം പുറത്തിറക്കുന്നത് ജപ്പാനിലാണ്. എണ്ണമറ്റ രുചികളിലുള്ള ചു ഹി പാനിയങ്ങള്‍ ലഭ്യമായിരിക്കെയാണ് കൊക്കോകോള പരീക്ഷണത്തിന് ഒരുങ്ങുന്നത്. 

കൊക്കോകോളയുടെ ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡുനോ ആണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അറിയിച്ചത്. എന്നാല്‍ പാനിയം എന്ന് പുറത്തിറക്കും എന്നത് വ്യക്തമാക്കിയില്ല. ആല്‍ക്കഹോളില്ലാത്ത പാനിയങ്ങള്‍ക്കാണ് കമ്പനി പൂര്‍ണമായി പ്രാധാന്യം കൊടുക്കുന്നതെന്നും എന്നാല്‍ മാര്‍ക്കറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് പരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക