Image

ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഷോ മ്യൂസിക്കല്‍ മിസ്റ്റ് 18-നു ന്യു യോര്‍ക്കില്‍

Published on 07 March, 2018
ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഷോ മ്യൂസിക്കല്‍ മിസ്റ്റ് 18-നു ന്യു യോര്‍ക്കില്‍
ന്യു യോര്‍ക്ക്: ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ഥം ഈ മാസം 18-നു 'മ്യൂസിക്കല്‍ മിസ്റ്റ് ഇന്‍ യു.എസ്.എ' എന്ന സംഗീത-ഹാസ്യ പരിപാടി നടത്തുന്നു.

ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വൈകിട്ട് 5 മുതലാണു പരിപാടി (26 നോര്‍ത്ത് ടൈസന്‍ സെന്റര്‍, ഫ്‌ളോറല്‍ പാര്‍ക്ക്-ന്യു യോര്‍ക്ക്-11001)
ടിക്കറ്റ് ചാര്‍ജ് ഡിന്നറുള്‍പ്പടെ 20 ഡോളറാണ്. കുട്ടികള്‍ക്കു സൗജന്യം.

സംഗീതവും ഹാസ്യവും ഫാമിലി ഗെയിം ഷൊകളുമായി 'സിക്‌സ് ബ്ര്‌ദേഴ്‌സ്' ടീമാണു ഷോ അവതരിപ്പിക്കാന്‍ നാട്ടില്‍ നിന്ന് എത്തുന്നത്. കലാഭവന്‍ ജിന്റോ, ആബിദ് അന്‍ വര്‍, ബയോണ്‍, മനേഷ്, ബിനുരാജ്, മേഘ, അജിത്ത്, മനാഫ് അലി, രഘു, രാജീവ് എന്നിവരാണു ടീമിലുള്ളത്.

അവിസ്മരണീയമായ കലാസായഹ്നമാണു ഒരുക്കുന്നതെന്നും ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും ഐ.സി.എ.എ. പ്രസിഡന്റ് ജോഫ്രിന്‍ ജോസ് ചൂണ്ടിക്കാട്ടി. സേവന പ്രവര്‍ത്തനങ്ങള്‍ക്കു സഹായമെത്തിക്കുകയും ചെയ്യാം.

വിവരങ്ങള്‍ക്ക്; ജോഫ്രിന്‍ ജോസ്-914-424-7289; അലക്‌സ് തോമസ് 914-473-0142; ലിജൊ ജോണ്‍ 516-946-2222
ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ഷോ മ്യൂസിക്കല്‍ മിസ്റ്റ് 18-നു ന്യു യോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക