Image

ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജഫോണ്‍ കോള്‍-മുന്നറിയിപ്പ്

പി.പി. ചെറിയാന്‍ Published on 08 March, 2018
ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജഫോണ്‍ കോള്‍-മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ എംബസ്സിയുടെ ഫോണ്‍ നമ്പര്‍ കോളര്‍ ഐഡിയില്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ വാഷിംഗ്ടണ്‍ ഡി.സി. ഇന്ത്യന്‍ എംബസ്സിയുടെ മുന്നറിയിപ്പ്.

പണത്തിനുവേണ്ടി ഇന്ത്യന്‍ എംബസ്സിയുടെ ഫോണ്‍ നമ്പര്‍ വ്യാജമായി അമേരിക്കയില്‍ ഉപയോഗിക്കുന്നതായി എംബസ്സി അധികൃതര്‍ വെളിപ്പെടുത്തി. പല ടെലിഫോണ്‍ സന്ദേശങ്ങളിലും ഇന്ത്യന്‍ എംബസ്സിയുടെ ഫോണ്‍ നമ്പര്‍(202 939 7000) കാണുകയോ, ഇന്ത്യന്‍ എംബസ്സി എന്ന് തെളിഞ്ഞു വരികയോ ചെയ്യുന്നുണ്ടെന്നും ഇവര്‍ ചൂണ്ടികാട്ടി.
പാസ്‌പോര്‍ട്ട്, വിസഫോം, ഇമ്മിഗ്രേഷന്‍ ഫോം തുടങ്ങിയവയില്‍ തെറ്റുകളുണ്ടെന്നും, ഇതു ശരിപ്പെടുത്തുന്നതിന് ഫീസ് ആവശ്യമുണ്ടെന്നും ഉടന്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കി പണം അടച്ചില്ലെങ്കില്‍ ഇന്ത്യയിലേക്ക് നാടുകടത്തുകയോ, അമേരിക്കയില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയോ വേണ്ടിവരുമെന്നുള്ള സന്ദേശങ്ങളാണ് ലഭിക്കുന്നത്.
ഇന്ത്യക്കാരില്‍ നിന്നോ, വിദേശീയരില്‍ നിന്നോ പേഴ്‌സണല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്നും, അത്തരം വിവരങ്ങള്‍ യഥാക്രമം ഇ.മെയിലിലൂടെ മാത്രമേ ആവശ്യപ്പെടുകയുള്ളൂവെന്നും എംബസി അധികൃതര്‍ പറഞ്ഞു
ആര്‍ക്കെങ്കിലും ഇത്തരത്തിലുള്ള ഫോണ്‍ കോള്‍ ലഭിക്കുകയാണെങ്കില്‍ Com1.washington@mea.gov.in എന്നുള്ള മെയിലില്‍ ബന്ധപ്പെടേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജഫോണ്‍ കോള്‍-മുന്നറിയിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക