Image

മറിയാമ്മ പിള്ള, ലീലാ മാരേട്ട് ഫൊക്കാനയിലെ വിജയികളായ വനിതകള്‍ (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 08 March, 2018
മറിയാമ്മ പിള്ള, ലീലാ മാരേട്ട് ഫൊക്കാനയിലെ വിജയികളായ വനിതകള്‍ (അനില്‍ പെണ്ണുക്കര)
ഇന്ന് ലോക വനിതാ ദിനം. സ്ത്രീകളുടെ ശാക്തീകരണത്തിലൂടെ ശക്തമായ സാമൂഹിക വിപ്ലവം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്ലോക വനിതാ ദിനമായി ആചരിക്കപ്പടുന്നത്. സ്ത്രീ സുരക്ഷ, വിദ്യാഭ്യാസം, മാനസികവും, ശാരീകവുമായ അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള മോചനം, തുല്യ നീതി, സാമൂഹ്യരാഷ്ട്രീയ സ്ഥാപനങ്ങളിലുണ്ടാകേണ്ട തുല്യപങ്കാളിത്തം എന്നീ കാര്യങ്ങളില്‍ നമ്മുടെ സമൂഹം ഇനിയും വളരെ ദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. പക്ഷെ തങ്ങളുടെ പ്രവര്‍ത്തന ശൈലിയിലൂടെ വ്യത്യസ്തരായ രണ്ടു വനിതകളെ കുറിച്ച് പറയേണ്ടിയിരിക്കുന്നു .

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ 
ഫൊക്കാനാ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവമായ കാലം മുതല്‍ സംവരണംപ്രശ്‌നമല്ലാതെ പുരുഷകേസരികളേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്ന രണ്ടു വനിതകള്‍ ഉണ്ട്. ഒരാള്‍ ചിക്കാഗോയില്‍ ഫൊക്കാനയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ നടത്തി ഖ്യാതി നേടി. മറ്റൊരാള്‍ ഫൊക്കാനയുടെ സാമ്പത്തിക നിലനില്‍പ്പിന്റെ മുതല്‍ക്കൂട്ടും ഫൊക്കാനയുടെ വനിതാ വിഭാഗം ചെയര്‍പേഴ്‌സണും. മറിയാമ്മപിള്ളയും, ലീലാ മാരേട്ടും .

രണ്ടുപരും പ്രവര്‍ത്തന ശൈലിയില്‍ ഒരു പോലെ. ഫൊക്കാനയുടെ എല്ലാ കമ്മിറ്റികളിലും ഇവര്‍ക്ക് എന്തെങ്കിലും ഒരു പദവി ഉണ്ടാകും. ലീലാ മാരേട്ട് ഫൊക്കാനാ വനിതാ വിഭാഗം ദേശീയ അധ്യക്ഷ ആയി. രണ്ടു പേരുടെയും സംഘാടക ശക്തിയാണ് ഫൊക്കാനയുടെ പ്രിയപ്പെട്ടവരായി ഇവരെ മാറ്റിയത്. 

വനിതകളെ അംഗീകരിക്കുന്നതിലും വളര്‍ത്തുന്നതിലും എന്നും മാതൃകയാണ് ഫൊക്കാന.കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്നപോലെ സ്ത്രീകള്‍ക്കും അവസരം നല്‍കാന്‍ എന്നും സംഘടന ശ്രദ്ധിക്കാറുണ്ടായിരുന്നു. എങ്കിലും ഈ രണ്ടു പേരിലേക്ക് വനിതാ പ്രാധിനിത്യം ഒതുങ്ങിപ്പോയത് ശരിയായില്ലഎന്നു അഭിപ്രായമുള്ളവരും ഉണ്ട്. ഫൊക്കാനയുടെ ചരിത്രം അങ്ങനെ ആയിരുന്നില്ല. ഫൊക്കാനയുടെ അമേരിക്കന്‍ രാഷ്ട്രീയ സംഭാവന ആയിരുന്നു ശ്രീമതി ആനി പോള്‍

ഫൊക്കാനയുടെപ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍സ്ത്രീരത്‌നങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ അതെത്രമാത്രം ദത്തശ്രദ്ധമാമെന്നു മനസ്സിലാക്കാം. ഒരു പൊതുജന പ്രസ്ഥാനത്തിന്റെ പ്രത്യേകത എന്താണ്? എന്തെങ്കിലും ഒരു സങ്കീര്‍ണമായ ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്നതാണോ അത്? ജാതിയോ മതമോ ലിംഗമോ പ്രദേശമോ അതിനു വിലക്കിടാറില്ല. ഒരു മുന്‍വിധിയും കൂടാതെ പൊതുജനത്തിനാകെ പ്രയോജനപ്പെടുന്ന വിധമായിരിക്കും അവ പ്രവര്‍ത്തിക്കുക. 

ഫൊക്കാനാ സ്ത്രീകളുടെ ഉന്നമനത്തിനായും അവരെ നേതൃനിരയിലേക്കു കൊുവരുന്നതിനും എന്നും പ്രതിജ്ഞാബദ്ധമാണ്. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ഇരുവരും.പലപ്പോഴു ഫൊക്കാനയ്ക്കു ഇവരെ ആവശ്യമായിരുന്നു. ഇന്നും അങ്ങനെ തെന്നെ. ചിക്കാഗോ കണ്‍വന്‍ഷന്‍ വിജയിപ്പിച്ച ക്രെഡിറ് മറിയാമ്മപിള്ളയ്ക്കാണെങ്കില്‍ എല്ലാ കണ്‍ വന്‍ഷനുകളുടെയും വിജയത്തിനു പിന്നിലെ ഒരു വലിയ ശക്തി ലീലാ മാരേട്ട്ആയിരുന്നു

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ എത്തിച്ചേര്‍ന്ന മറിയാമ്മപിള്ളയെ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. ഇവിടെ എത്തിച്ചേരുന്ന മലയാളികള്‍ക്കു വേണ്ടി ഒട്ടേറെ സേവനങ്ങള്‍ അവര്‍ ചെയ്തു കൊടുത്തിരുന്നു. ആദ്യഠെ പേ ചെക്ക് തന്നത് മറിയാമ്മ പിള്ളയാണ് എന്നു ഇന്നും നിരവധി പേര്‍ ഓര്‍ക്കുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂന്നിയ ഒരു സന്തുഷ്ടയായ കുടുംബിനിയാണ് അവര്‍. നേഴ്സ്സിംങ്ങ് മേഖലയില്‍ ജോലിയെടുക്കുന്ന അവര്‍ തൊഴില്‍രംഗത്തും മികച്ച വ്യക്തിത്ത്വം കൈവരിച്ചിട്ടുണ്ട്. ശ്രീമതി. മറിയാമ്മപിള്ളയുടെ സേവനപരതയും മനസ്സും ഫൊക്കാനായും സമര്‍ത്ഥമായി ഉപയോഗിച്ചു. ഫൊക്കാനയുടെ ആദ്യത്തെ കേരള കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ ശ്രീമതി. മറിയാമ്മ പിള്ളയായിരുന്നു ട്രഷറാര്‍ .

കോളേജ് അധ്യാപികയുംആലപ്പുഴക്കാരിയുമായ ലീല മാരേട്ട് രാഷ്ടീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രത്യേകിച്ച് ആലപ്പുഴക്കാര്‍ക്കു സുപരിചിതനായ തോമസ്സ് സാറിന്റെ മകള്‍.പിതാവ് കോണ്‍ഗ്രസ്സുകാര്‍ക്കെല്ലാം സമാദരണീയനായ നേതാവായിരുന്നു. എ.കെ ആന്റണിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന വ്യക്തി കൂടി ആയിരുന്നു തോമസ് സാര്‍ .

അമേരിക്കയിലെത്തിയ തന്നെ താനാക്കിയത് ഫൊക്കാനയാണെന്നു ലീലാ മാരേട്ട് അഭിമാനത്തോടെ പറയുന്നു. ഫൊക്കാനയുടെ ചിറകിലേറിയതാണ് തന്റെ ഇവിടത്തെ ജീവിതമോടിക്കു കാരണമെന്നു അവര്‍ പറയുന്നു. കേരളത്തില്‍ എത്തുമ്പോള്‍കിട്ടുന്നസ്വീകരണങ്ങള്‍ക്കും അംഗീകാരവും ഫൊക്കാനയുടെ പേരിലാണെന്നു അവര്‍ തുറന്നു പറയുന്നു. ഒരു വനിതയായ തനിക്കു സംഘടന നല്‍കിയ അവസരവും വഴിയുമാണ് ഇതെന്നു അഭിമാനത്തോടെ പറയുമ്പോള്‍ വനിതാ പ്രാതിനിധ്യത്തില്‍ ഫൊക്കാനയുടെ നിലപ്പാടും പ്രവര്‍ത്തനവും വെറും പ്രസ്താവനയല്ലെന്നു തെളിയുകയാണ്. പക്ഷെ കാലം മാറും തോറും രണ്ടോ മൂന്നോ പേരിലേക്ക് ഫൊക്കാനാ വനിതാ പ്രാതിനിധ്യം ഒരുങ്ങുകയാണോ ?

സ്ത്രീകളെ പൊതുസമൂഹത്തിലേക്കും പൊതുധാരയിലേക്കും കൊണ്ടുവരുക എന്ന ലക്ഷ്യം ഫൊക്കാന പ്രഖ്യാപിത നയമാണ്. അക്കാര്യത്തില്‍ സംഘടന ഇവരിലൂടെ വാന്‍ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഒരു കാലം വരെ തൊഴിലെടുക്കുകയും വരൂമാനം ഉാക്കുകയും മാത്രമായിരുന്നു ഇവിടെ സ്ത്രീകളുടെ ലക്ഷ്യം. അത്മാറ്റിയെടുക്കാന്‍ ശ്രമിച്ച സംഘടനയായിരുന്നു ഫൊക്കാന .

കുടുംബവും ജോലിയുംകവിഞ്ഞൊരു ലോകം അവര്‍ക്കില്ലായിരുന്നു. അത്തരമൊരു ചുറ്റുപാടില്‍ നിന്നുമാണ് വനിതകളെ ഫൊക്കാനാ അന്ന് ഉയര്‍ത്തിക്കോട് വന്നത്. ഇന്നതുഉപയോഗിക്കുന്നത് മത സംഘടനകള്‍ ആണ്. അത് മലയാളിയുടെ സാംസ്‌കാരിക ഒത്തു ചേരലിനു തടസമായി . ഫൊക്കാനയുടെ നേതൃത്ത്വം സ്ത്രീകള്‍ ഏറ്റെടുക്കുന്ന കാലം വീദൂരമല്ല എന്നു നമുക്ക് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ പുര്‍ണ്ണമായും പറ്റില്ല.പക്ഷെ ലീലാ മാരേട്ട് ഫൊക്കാനാ പ്രസിഡന്റ് ആകുന്ന കാലം വിദൂരമല്ല . 

പക്ഷെ ചിക്കാഗോ കണ്‍വന്‍ഷന്‍ നടക്കുന്ന സമയത്തു നിരവധി വനിതകള്‍ സജീവമായി പ്രവര്‍ത്തന രംഗത്തു ഉണ്ടായിരുന്നു. എന്തുകോട് ഇവരൊക്കെ സജീവമായി നിലകൊള്ളുന്നില്ല. ഒരു കാരണമേയുള്ളു. സാമൂഹ്യസേവന രംഗത്തോടുള്ള സ്ത്രീജനങ്ങളുടെ കാഴ്ചപ്പാടും മുന്‍വിധിയും മാറണം. മികച്ച സംഘാടകരും നേതാക്കളുമാകാന്‍ അവര്‍ക്കു സാധിക്കുമെണാന്നാണ് ഫൊക്കാനയിലെ വിജയികളായ വനിതകള്‍ ഈ വനിതാ ദിനത്തില്‍നമുക്കു കാട്ടിത്തരുന്നത്. 
മറിയാമ്മ പിള്ള, ലീലാ മാരേട്ട് ഫൊക്കാനയിലെ വിജയികളായ വനിതകള്‍ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക