Image

കേന്ദ്രസര്‍ക്കാര്‍ പ്രവാസകാര്യവകുപ്പ് പുനഃസ്ഥാപിയ്ക്കുക: നവയുഗം.

Published on 08 March, 2018
കേന്ദ്രസര്‍ക്കാര്‍ പ്രവാസകാര്യവകുപ്പ് പുനഃസ്ഥാപിയ്ക്കുക: നവയുഗം.
ദമ്മാം: ഗള്‍ഫ് രാജ്യങ്ങളിലും, മറ്റു രാജ്യങ്ങളിലും വര്‍ദ്ധിച്ചു വരുന്ന സ്വദേശിവല്‍ക്കരണനയങ്ങള്‍ മൂലം ഇന്ത്യന്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍, പ്രവാസികളുടെ പ്രശ്‌നങ്ങളും, പുനഃരധിവാസവും കൂടുതല്‍ പ്രാധാന്യം നല്‍കി നടപ്പാക്കാന്‍ വേണ്ടി, പ്രവാസികാര്യവകുപ്പ് പുനഃസ്ഥാപിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം 91 യൂണിറ്റ് സമ്മേളനം, ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വിദേശ ഇന്ത്യക്കാരുടെ പ്രശ്!നങ്ങള്‍ പരിഹരിയ്ക്കാനായി 2004 ലാണ് കേന്ദ്രസര്‍ക്കാര്‍ പ്രവാസികാര്യവകുപ്പ് ആരംഭിച്ചത്. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം, 2016ല്‍ ആ വകുപ്പ് ഇല്ലാതാക്കുകയും, അതിന്റെ ചുമതലകള്‍ വിദേശകാര്യവകുപ്പില്‍ ലയിപ്പിയ്ക്കുകയുമാണ് ഉണ്ടായത്. പ്രവാസികളുടെ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്വതന്ത്രമായ പ്രവാസികാര്യവകുപ്പ് ഇല്ലാതായപ്പോള്‍,  വിദേശകാര്യവകുപ്പിന്റെ അനേകം ഉത്തരവാദിത്വങ്ങളില്‍ ഒന്ന് മാത്രമായി പ്രവാസികളുടെ പ്രശ്!നങ്ങള്‍ ഒതുങ്ങി. രാജ്യത്തിന് കോടിക്കണക്കിന് ധനം അയച്ചു കൊടുക്കുന്ന വിദേശഇന്ത്യക്കാരുടെ പ്രശ്!നങ്ങള്‍ പരിഹരിയ്ക്കാന്‍ വേണ്ടി, സ്വതന്ത്രചുമതലയുള്ള  വിദേശകാര്യവകുപ്പ് തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

ഷറഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന നവയുഗം ദമ്മാം 91 യൂണിറ്റ് സമ്മേളനം, ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട് ഉത്ഘാടനം ചെയ്തു. നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ ആശംസപ്രസംഗം നടത്തി. നവയുഗം നോര്‍ക്കഹെല്‍പ്‌ഡെസ്‌ക്ക് കണ്‍വീനര്‍ ദാസന്‍ രാഘവന്‍ നോര്‍ക്ക പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. അജയന്‍ സ്വാഗതവും, സലിം നന്ദിയും പറഞ്ഞു.

നവയുഗം ദമ്മാം 91 യൂണിറ്റ് ഭാരവാഹികളായി ഷറഫുദ്ദീന്‍ ചവറ (പ്രസിഡന്റ്), സലിം പുതുക്കാട് (വൈസ് പ്രസിഡന്റ്), സൈഫുദ്ദീന്‍ കല്ലമ്പലം (സെക്രെട്ടറി), സുരേഷ് കുമാര്‍ (ജോയിന്റ് സെക്രെട്ടറി), മുരുകാനന്ദന്‍ (ട്രെഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.



കേന്ദ്രസര്‍ക്കാര്‍ പ്രവാസകാര്യവകുപ്പ് പുനഃസ്ഥാപിയ്ക്കുക: നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക