Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ ഫോറം 'സൂപ്പര്‍ മാം' കരീന കോഹ്ലി പങ്കെടുക്കുന്നു

ജിമ്മി കണിയാലി Published on 08 March, 2018
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ ഫോറം 'സൂപ്പര്‍ മാം' കരീന കോഹ്ലി പങ്കെടുക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്10ന് വൈകുന്നേരം അഞ്ചു മണി മുതല്‍ നടക്കുന്ന 'സൂപ്പര്‍ മാം' മത്സരത്തിലെ വിജയിയെ 2015ലെ മിസ് ഇന്ത്യ യുഎസ് വിജയിയും 2016 ലെ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് വിജയിയുമായ കരീന കോഹ്ലി കിരീടം അണിയിക്കുന്നതായിരിക്കും.

ഫ്‌ലവേഴ്സ് ടിവി യുഎസ്എയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാഫോറവും ചേര്‍ന്ന് അമേരിക്കയില്‍ ആദ്യമായി അമ്മമാര്‍ക്കായി നടത്തുന്ന ഇത്തരം ഒരു പരിപാടിയുടെ ചുക്കാന്‍ പിടിക്കുന്നത് വനിതാ ഫോറത്തിന്റെ ഒരു കോ ഓര്‍ഡിനേറ്ററും ടെലിവിഷന്‍ അവതാരകയും ആയ ഡോ. സിമി ജെസ്റ്റോ ജോസഫ് ആണ്. ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന രാജ്യാന്തര ദേശീയ വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായാണ് 'സൂപ്പര്‍ മാം' പരിപാടി. എലിമിനേഷന്‍ റൗണ്ടുകള്‍ക്ക് ശേഷം ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഷിക്കാഗോ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യങ്ങള്‍ ആയ ഏഴു അമ്മ മാരില്‍ ആര് 'സൂപ്പര്‍ മാം' കിരീടം നേടുമെന്നത് ഷിക്കാഗോ മലയാളി സമൂഹത്തില്‍ ചര്‍ച്ചാ വിഷയം ആയി കഴിഞ്ഞു. 

ഈ അവസരത്തില്‍ വിജയിയെ കിരീടം അണിയിക്കുവാന്‍ മിസ് കരീന കോഹ്ലി എത്തുന്നതും പരിപാടിക്ക് മാറ്റു കൂട്ടുന്നു. ഈ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് 'സൂപ്പര്‍ മാം' മത്സരത്തിലെ ആദ്യ റൗണ്ട് ആരംഭിക്കുന്നത്. മോര്‍ട്ടന്‍ ഗ്രോവിലുള്ള സെയിന്റ് മേരീസ് ക്‌നാനായ കാതോലിക്ക ദേവാലയത്തിന്റെ പാരിഷ് ഹാളില്‍ നടത്തുന്ന പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സഹകരിക്കുന്ന എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും വനിതാ ഫോറം കോഓര്‍ഡിനേറ്റര്‍ സിബിള്‍ ഫിലിപ്പും സിമി ജെസ്റ്റോ ജോസഫും നന്ദി പറഞ്ഞു. സില്‍ക്ക് ലേസര്‍ & സ്‌കിന്‍ കെയര്‍, ഐവി ബ്ലൂ ഇന്ത്യന്‍ ബോട്ടിക്ക്, A1 റെന്റല്‍ വണ്‍സ്, ജോയ് ആലുക്കാസ് ജ്വല്ലറി, ആന്‍സ് ബ്യൂട്ടി സലൂണ്‍, പ്രാര്‍ഥന ഓണ്‍ലൈന്‍ ബൊട്ടീക് എന്നിവരാണ് സൂപ്പര്‍ മാം പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍മാര്‍.

ഉച്ചക്ക് രണ്ടു മണി മുതല്‍ തന്നെ വനിതകള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ ആരംഭിക്കും. സൂപ്പര്‍ മാം ആദ്യ റൗണ്ടിന് ശേഷം പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ മലയാളി അസോസിയേഷന്‍ അംഗമായ ജോമോള്‍ ചെറിയത്തില്‍ പരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'സൂപ്പര്‍ മാം' രണ്ടാം റൗണ്ടിന് ശേഷം 25 വര്‍ഷത്തില്‍ കൂടുതല്‍ സേവനം ചെയ്ത ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ ആയ നേഴ്‌സ് മാരെ ആദരിക്കുന്നതായിരിക്കും. 

ഷിജി അലക്‌സ്, ടീന സിബു കുളങ്ങര ബിനി അലക്‌സ് തെക്കനാട്ട് ചിന്നമ്മ സാബു, ലിജി ഷാബു മാത്യു, മേഴ്സി കളരിക്കമുറി, അന്‍ഷാ ജോയ് അമ്പേനാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ ഒരു ടീം തന്നെ ഈ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു . ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ ഫോറം നേതൃത്വം നല്‍കുന്ന ഈ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ ഷിക്കാഗോയിലെ എല്ലാ മലയാളികളെയും കുടുംബ സമേതം സെയിന്റ് മേരീസ് ദേവാലയ ഹാളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ ഫോറം 'സൂപ്പര്‍ മാം' കരീന കോഹ്ലി പങ്കെടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക