Image

വിമാനയാത്ര ദുബായ് വഴിയാണോ? എന്നാല്‍ നഗര സന്ദര്‍ശനത്തിനു പ്രത്യേക അനുമതി

Published on 08 March, 2018
വിമാനയാത്ര ദുബായ് വഴിയാണോ? എന്നാല്‍ നഗര സന്ദര്‍ശനത്തിനു പ്രത്യേക അനുമതി

ദുബായ് : ദുബായ് വിമാനത്താവളത്തില്‍ അടുത്ത വിമാനത്തിനായി നാലു മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവരുന്ന യാത്രക്കാര്‍ക്ക് ഇനി നഗരത്തിന്റെ വശ്യ സൗന്ദര്യം നുകരാന്‍ അവസരമൊരുങ്ങുന്നു. 

ദുബായിലെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാരുടെ സമയം വിനോദ സഞ്ചാരത്തിനുള്ള അവസരമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച ടെന്‍ എക്‌സ് സംരംഭത്തോട് അനുബന്ധിച്ചാണു വിനോദസഞ്ചാരികളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ സൗകര്യമൊരുങ്ങുന്നത്. 

രാജ്യാന്തര വിമാനത്താവളത്തില്‍ 14.9 ദശലക്ഷം വിനോദ സഞ്ചാരികളാണു പ്രതിവര്‍ഷം എത്തുന്നത്. 2020ല്‍ 20 ദശലക്ഷമാകുമെന്നാണു പ്രതീക്ഷ. 46 ദശലക്ഷം ട്രാന്‍സിറ്റ് യാത്രക്കാരാണ് ഒരു വര്‍ഷം ദുബായ് വഴി കടന്നുപോകുന്നത്. ഒന്പതു ദിര്‍ഹമാണ് ശരാശരി ഒരു ട്രാന്‍സിറ്റ് യാത്രക്കാരന്‍ ദുബായ് വിമാനത്താവളത്തില്‍ ചെലവാക്കുന്നത് . എന്നാല്‍, 966 ദിര്‍ഹമാണ് ഒരു വിനോദ സഞ്ചാരി നഗരത്തില്‍ ചെലവിടുന്നതെന്നാണ് കണക്കുകള്‍. ഈ സാധ്യത കണ്ടറിഞ്ഞാണ് ട്രാന്‍സിറ്റ് വീസ നിയമത്തില്‍ പുതിയ ലഘൂകരണം നടപ്പിലാക്കുന്നത്. 

നാലു മുതല്‍ താഴെ സമയമുള്ളവര്‍ക്കു വിമാനത്താവളത്തില്‍ വെര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ, നഗരത്തിന്റെ ദൃശ്യാനുഭവം ലഭ്യമാക്കാനും പദ്ധതിയുണ്ട് . 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക