Image

ചാക്കോ കുര്യന്‍ ഫൊക്കാന ഓഡിറ്റര്‍ സ്ഥാനത്തേക്ക്

ഫ്രാന്‍സിസ് തടത്തില്‍ Published on 08 March, 2018
ചാക്കോ കുര്യന്‍ ഫൊക്കാന ഓഡിറ്റര്‍ സ്ഥാനത്തേക്ക്
ഫ്‌ലോറിഡ: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലേക്കുള്ള ഓഡിറ്റര്‍ ആയി ഒര്‍ലാന്‍ഡോയില്‍ നിന്നുള്ള പ്രമുഖ സംഘടന പ്രവര്‍ത്തകനും വ്യവസായിയുമായ ചാക്കോ കുര്യന്‍ മത്സരിക്കുന്നു. ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (ഓര്മ)മുന്‍ പ്രസിഡന്റുമായ ചാക്കോ നിലവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമാണ്.

തന്റെ ജീവിതം തന്നെ വിജയഗാഥയായി രചിച്ച ചരിത്രവുമായാണ് ചാക്കോയുടെ രംഗപ്രവേശം. കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ ആയി ജീവിതം ആരംഭിച്ച ചാക്കോ 40 വര്ഷം മുമ്പ് അമേരിക്കയില്‍ കുടിയേറുമ്പോള്‍ നല്ലൊരു ജോലി എന്ന സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആഗ്രഹം പൂര്‍ത്തീകരിക്കപ്പെട്ടത് ട്രാഫിക് പോലീസ് ഓഫീസറുടെ റോളിലായിരുന്നു. 1979 മുതല്‍ 1982 വരെ നീണ്ടുനിന്ന ആ ജോലിക്കു ശേഷം ന്യൂയോര്‍ക്ക് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസില്‍ (NYEMS) ഇല്‍ നാലു വര്ഷം എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍ ആയി ജോലി ചെയ്തു. അന്ന് ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യക്കാരന്‍ NYEMS ഇല്‍ ജോലി ചെയ്യുന്നത്.

 ഇതിനിടെ നഴ്‌സിംഗ് പഠിച്ചു പാസ്സായി മെയില്‍ നേഴ്‌സ് ആയി ജോലി ആരംഭിച്ചു. കൂടുതല്‍ ജോലി സുരക്ഷിതത്വം നോക്കിയായിരുന്നു നഴ്സിംഗിലേക്കുള്ള ചുവടുമാറ്റം. ന്യൂയോര്‍ക്കിലെ സെയിന്റ് ജോസഫ് മേരി ഇമ്മാക്കുലേറ്റ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് 1994 -ല്‍ ഫ്‌ളോറിഡയിലേക്കു താമസം മാറ്റി. അവിടെ 19 വര്‍ഷം ലീസ്ബര്‍ഗ് റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഡിപ്പാര്‍ട്ടുമെന്റ്റില്‍ നേഴ്‌സ് ആയി സേവനം ചെയ്ത ശേഷം നാലു വര്ഷം മുന്‍പ് വിരമിച്ചു.

ഇതിനിടെ പലയിടത്തായി ഗ്യാസ് സ്റ്റേഷനുകളും ആരംഭിച്ചു, ഇപ്പോള്‍ റിയലെറ്ററി രംഗത്തും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി സംഘടനകളുടെ സ്‌പോണ്‍സര്‍ ആകാനും അദ്ദേഹത്തിന് കഴിഞ്ഞു.ഒര്‍ലാന്‍ഡോ സെയിന്റ് മേരീസ് കാത്തലിക് പള്ളി വാങ്ങാന്‍ മുഖ്യ പങ്കു വഹിച്ച അദ്ദേഹം പള്ളി വാങ്ങുന്നതിനുള്ള റിയലെറ്ററും പ്രധാന സ്‌പോണ്‌സര്‍മാരിലൊരാളുമായിരുന്നു.
1999,2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്റായിരുന്ന ചാക്കോ കുര്യന്‍ ഇപ്പോള്‍ അതിന്റെ അഡൈ്വസറി കമ്മിറ്റി അംഗമാണ്. ലോങ്ങ് ഐലന്‍ഡ് കാത്തലിക്ക് അസ്സോസിയേഷന്റെ 1993-1994വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു.

ചാക്കോ കുര്യന്റെ ജീവിത വിജയം തന്നെ ഫൊക്കാനയുടെ 2018-2020 ഭരണ സമിതിയില്ലേക്കുള്ള ഓഡിറ്റര്‍ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ 2018-2020 വര്‍ഷത്തെ ഭരണ സമിതിക്കു വലിയ മുതല്‍ക്കൂട്ടാകുമെന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍, സെക്രെട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടന്‍ നായര്‍ (ന്യൂയോര്‍ക്ക്), രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), എല്‍ദോ പോള്‍ (ന്യൂ ജേര്‍സി- പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ), വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലൈസി അലക്‌സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കോട്ടയം മുടക്കയത്തിനടുത്തു പെരുവന്താനം സ്വദേശിയാണ് ചാക്കൊ ജോണ്‍. ഭാര്യ:ഏലിക്കുട്ടി ചാക്കോ നേഴ്സിംഗ് രംഗത്ത് പ്രവര്‍ത്തിച്ച ശേഷം വിരമിച്ചു. ഡിസ്‌നി വേള്‍ഡില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ ആയിരുന്ന എലിസബത്ത് ചാക്കോ,കൈസര്‍ യൂണിവേഴ്‌സിറ്റിയില്‍ അസ്സിസ്റ്റന്റ് ഡീന്‍ ആയിരുന്ന ഡയാന ചാക്കോ എന്നിവര്‍ മക്കളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക