Image

ആഗോള വ്യാപാര മത്സരം വിജയികളാര്? (ബി ജോണ്‍ കുന്തറ)

Published on 08 March, 2018
ആഗോള വ്യാപാര മത്സരം വിജയികളാര്? (ബി ജോണ്‍ കുന്തറ)
ഇറക്കുമതി ചെയ്യപ്പെടുന്ന ഉരുക്കിനും അലുമിനിയത്തിനും താരിപ്പ് കൂടുന്നു.ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റ്റ് പദവിയിലേയ്ക്ക് മത്സരിക്കുന്ന സമയം പലേ വേദികളിലും അമേരിക്കയും മറ്റു പല രാജ്യങ്ങളുമായുള്ള കച്ചവടങ്ങളിലുള്ള അസമത്വം, ഒരു പ്രധാന വിഷയമാക്കി സംസാരിച്ചിരുന്നു. അത് അദ്ദേഹം നടപ്പാക്കുന്നതിന് ശ്രമിക്കുന്നു അത്രമാത്രം.

നീതിയുക്തമായആഗോളവ്യാപാരം അതിന് വലിയ അര്‍ത്ഥമൊന്നുമില്ല ലോക വിപണയില്‍. ആഗോള വ്യാപാരവുമായി ബദ്ധപ്പെട്ടിട്ടുള്ള ഒട്ടനവധി പഠനങ്ങള്‍ കാട്ടുന്നുണ്ട്‌ചൈന രാജ്യാന്തര വ്യവഹാരങ്ങളില്‍ അനേകനാളുകളായി അവിഹിതമായ രീതികളാണ് അനുകരിക്കുന്നതെന്ന്. മുന്‍കാല അമേരിക്കന്‍ രാഷ്ട്രപതിമാര്‍ ഇത് മനസ്സിലാക്കിയിരുന്നു വിമര്‍ശിച്ചിരുന്നു എന്നാല്‍ ഒരു ഫലപ്രദമായനടപടി ആരും എടുത്തിട്ടില്ല.

ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പു കാലങ്ങളില്‍ അമേരിക്കയില്‍ സ്റ്റീല്‍ മില്ലുകളുള്ള പട്ടണങ്ങളില്‍ പലപ്പോഴും ചൈന അനുകരിക്കുന്ന ന്യായരഹിതമായ വ്യാപാര പ്രവണതയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട് കൂടാതെ താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്റ്റീല്‍ കച്ചവടത്തില്‍ ചൈന കാട്ടുന്ന തിരിമറികള്‍ അവസാനിപ്പിക്കുമെന്ന്. ആ വാഗ്ദാനം നടപ്പാക്കുന്നു അത്രമാത്രം. സാധാരണ രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പുസമയം ഒന്നു പറയുകയും പിന്നീടതു മറക്കുകയുമാണ് പതിവ്.
ചൈന കമ്മ്യൂണിസം ഉപേക്ഷിച്ചു സ്‌റ്റേറ്റ് മുതലാളിത്തത്തിലേയ്ക്ക് പ്രവേശിച്ച സമയം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മറ്റു നവീകരണങ്ങള്‍ക്കും സ്റ്റീല്‍ നിര്‍മ്മിതിക്ക് അനേകം മില്ലുകള്‍ സ്ഥാപിച്ചു ഉത്പാദനശേഷി നൂറുമടങ്ങു കൂടി. അതിന്‍റ്റെ ഫലം ഇന്ന് ചൈന ഉടനീളം കാണുവാന്‍ പറ്റും ചൈനയുടെ മുഖഛായ തന്നെ മാറി.

2001ചൈന ണഠഛ (ആഗോള വാണിജ്യസംഘടന)യില്‍ അംഗത്വം സ്വീകരിച്ചു ഒരു ആഗോള വാണിജ്യ പങ്കാളി ആയിമാറി. എന്നാല്‍ ചൈന ഒരിക്കലും ഈ സംഘടനയുടെ നിയമങ്ങളൊന്നും സത്യസന്ധതയോടെ പാലിച്ചിട്ടില്ല. മറ്റു രാജ്യങ്ങളിലെ മാതിരിഉത്പാദകരല്ല ഇവിടെവില നിയന്ത്രിക്കുന്നത്.ചൈന കൃത്രിമമായി യെന്‍ അവരുടെ നാണയത്തിന്‍റ്റെ വില കുറക്കുന്നു കൂടാതെ വില വര്‍ദ്ധനവും നിയന്ത്രിക്കുന്നു പരിണിത ഫലമോ മറ്റു രാജ്യങ്ങള്‍ക്ക് ചൈന ഉല്‍പ്പാദിപ്പിക്കുന്ന സാധങ്ങള്‍ വളരെ വിലകുറഞ്ഞു കിട്ടുന്നു.

പുറമെ ഉള്ള ഉപഭോക്താക്കള്‍ക്ക് വിലകുറഞ്ഞ വസ്തുക്കള്‍ കിട്ടും എന്നാല്‍ കാലക്രെമേണ മറ്റു രാജ്യങ്ങളില്‍ അവരുടെ തൊഴില്‍ ശാലകളെ ഇല്ലാതാക്കും തൊഴില്രടഹിതരുടെ എണ്ണവും കൂടും.ഇതില്‍ പലേ രാജ്യങ്ങള്‍ക്കും അമര്‍ഷമുണ്ട് എന്നിരുന്നാല്‍ ത്തന്നെയും ആരും ശക്തമായി മുന്നോട്ടു വന്നിട്ടില്ല.

എന്നാല്‍ എല്ലാ വളര്‍ച്ചക്കും ഒരു പരുതിയുണ്ടല്ലോ .ഏതാനും വര്‍ഷങ്ങളായി ചൈന ഉല്‍പ്പാദിപ്പിക്കുന്ന സ്റ്റീല്‍ രാജ്യത്ത് അധികപ്പറ്റായി വന്നു. ഇതിനുള്ള പ്രധിവിധി ഒന്നുകില്‍ കുറേ സ്റ്റീല്‍ മില്ലുകള്‍ പൂട്ടുക അനേകരുടെ ജോലി നഷ്ടപ്പെടുന്ന ഒരു വഴിയാണിത്. ഇതില്‍ പാര്‍ട്ടി നേതൃത്വത്തിനു താല്പര്യമില്ലായിരുന്നു.

അതിനു കണ്ടുപിടിച്ച വഴി ആയിരുന്നു ലോകമാര്‍ക്കറ്റില്‍ സ്റ്റീല്‍ വില്‍ക്കുക. ആഗോള മാര്‍ക്കറ്റിലെ മത്സരം ചൈനക്ക് അനുകൂലമായില്ല അതിന് ഇവരെടുത്ത നയമായിരുന്നു വിലകുറച്ചു മാര്‍ക്കറ്റു കീഴടക്കുക. കൂടാതെ നാണയ വിലനിരക്കില്‍ വരുത്തിയ കൃത്രിമങ്ങള്‍. ഇതില്‍ ചൈന വിജയിച്ചു അമേരിക്കയില്‍ ചൈനീസ് സ്റ്റീല്‍ സുലഭമായി ഇവിടെ പലേ മില്ലുകളും അടക്കേണ്ടി വന്നു,പലരും തൊഴില്‍ രഹിതരായി.

മറ്റൊരു മേഖലയില്‍ ചൈന നടത്തുന്ന കള്ളക്കളി മറ്റു രാജ്യങ്ങള്‍ പണംമുടക്കി ഗെവേഷണങ്ങള്‍ നടത്തി കണ്ടുപിടിക്കുന്ന ഇന്‍റ്റലെക്ക്ച്ചല്‍ പ്രോപ്പര്‍ട്ടി പ്രതിഭലം നല്‍കാതെ മോഷ്ടിച്ചെടുക്കുക. അതൊന്ന് മറ്റൊന്ന് മാധ്യമ കലാ മേഖലകളില്‍ പുറത്തുവരുന്ന സിനിമകള്‍, പാട്ടുകള്‍, ബുക്കുകള്‍ ലൈസന്‌സിതല്ലാതെയും പ്രതിഫലം കൊടുക്കാതെയും ചൈനയിലെ കുടില്‍ വ്യവസായികള്‍ പുനര്‍നിര്‍മാണം നടത്തി ആഗോള കമ്പോളങ്ങളില്‍ വില്‍ക്കുക. ഇതില്‍ ഭരണകൂടം ഒന്നും കാണുന്നില്ല എന്ന അഭിനയമാണ് നടത്തുന്നത്.

ചൈനയിലെ കുട്ടികളെക്കൊണ്ടു തൊഴില്‍ ശാലകളില്‍ ജോലി എടുപ്പിക്കുന്ന രീതികളും, ഭരണ കര്‍ത്താക്കള്‍ വേതനം നിയന്ധ്രിക്കുന്ന സമ്പ്രദായവും എല്ലാംണഠഛ നിബന്ധകള്‍ക്ക് എതിരാണ്മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൈനയാണ് വിജയിക്കുക.

സ്റ്റീലും അലുമിനവും ഇറക്കുമതിയില്‍, ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കുന്ന അധിക നികുതി ഈ സാഹചര്യങ്ങളില്‍ തികച്ചും ഉചിതം. ഇപ്പോള്‍ ചൈന വാണിജ്യത്തില്‍ നേടിയെടുത്തിരിക്കുന്ന അധികകമ്മി കുറക്കേണ്ടതും അമേരിക്കയുടെ ആവശ്യമാണ്. ഇതിനെ എതുര്‍ക്കുന്നതില്‍ രാഷ്ട്രീയം മാത്രമേയുള്ള. മെക്‌സിക്കോയും, കാനഡയും ഈ അധിക നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒരു കാരണം ചഅഎഠഅ എന്ന മറ്റൊരു കരാര്‍ ഈരാജ്യങ്ങളുമായി നിലവിലുണ്ട് അതിനും അഴിച്ചുപണികള്‍ നടക്കും.

ചൈന ഒരു വാണിജ്യ യുദ്ധത്തിനൊരുങ്ങും എന്ന ഭയം ആസ്ഥാനത്ത് കാരണം ചൈന ഇപ്പോള്‍ത്തന്നെ അമേരിക്കന്‍ ഇറക്കുമതികള്‍ പലേ രീതികളിലും നിയന്ധ്രിക്കുന്നുണ്ട്. കൂടാതെ അമേരിക്കയാണ് ഇവരുടെ ഏറ്റവും വമ്പിച്ച കമ്പോളം അതിനാല്‍ ഒരു യുദ്ധത്തിനിവര്‍ ഒരുങ്ങില്ല. എന്റെ അഭിപ്രായത്തില്‍ ട്രംപിന്‍റ്റെ ഒരു വിലപേശല്‍ അടവാണ്. ഒന്നുകില്‍ ചൈനാമാര്‍ക്കറ്റ് കൂടുതല്‍ അമേരിക്കന്‍ ഉല്പ്പ ന്നങ്ങള്‍ക്കായി തുറക്കുക അഥവാ സ്റ്റീലിന്‍റ്റെയും അലുമിനത്തിന്‍റ്റെയും വിലകൂട്ടുക.താമസിയാതെ ചൈന ചര്‍ച്ചകള്‍ക്കും ഒരൊത്തുതീര്‍പ്പിനും മേശയില്‍ വരും. ട്രംപ് ആവശ്യപ്പെടുന്നതില്‍ പകുതിയെങ്കിലും ചൈന വിട്ടുകൊടുക്കും അതായിരിക്കും പരിണിത ഫലം.
Join WhatsApp News
Mr. Chaos 2018-03-08 22:23:07

WASHINGTON, March 8 (Reuters) - U.S. Republican Senator Jeff Flake said on Thursday he would introduce a bill to nullify President Donald Trump's aluminum and steel tariffs, which Trump finalized in a proclamation earlier in the day.

Flake's move came amid a loud chorus of criticism from Republicans, traditionally a free-trade party, for Trump's action. The Republican chairman of the Senate Finance Committee, Orrin Hatch, also criticized the tariffs but said he would work with the White House to "mitigate the damage."

There was some praise from Democrats for the Republican president. Senator Joe Manchin, who is running for re-election this year from West Virginia, where Trump won overwhelmingly in 2016, said it was "past time to defend our interests, our security and our workers in the global economy and that is exactly what the president is proposing with these tariffs."


കൊടുങ്കാറ്റു ഡാനിയേൽ 2018-03-08 22:31:14
നിങ്ങളുടെ ട്രംപിനെ ഞാൻ മുട്ടുകുത്തിക്കും കുന്തറ ചേട്ടാ.  എന്റെ 'ആ ഗോള  വ്യാപാര' കടലാസ്സിൽ ഒപ്പിടാതെ കടന്ന കാമദേവൻ !

truth and justice 2018-03-09 09:17:56
All the Malayalee Democratics crying desperately and disappointed while Trump is doing lot of things.Other countries rob the wealth of America.
Boby Varghese 2018-03-09 08:37:37
Trump knows what he is doing. Un-employment numbers just announced.ie 313,000,  new jobs. Democrats hate it. Anything good for this country is bad news for them. Yesterday, it was announced that the net wealth of Americans increased significantly. Democrats were all crying. They want America to go down into the sewer.
truth and justice 2018-03-09 08:42:27
All the Trump haters will see some extra money in the paycheck.  I did not see this before during any reign of any presidents.Ignorant people will comment l unnecessarily .Kunthara just showed some difference. Thats it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക