Image

ഇ-മെയില്‍ ചോര്‍ത്തല്‍: അറസ്റ്റിലായ എസ്‌ഐയെ റിമാന്‍ഡ് ചെയ്തു

Published on 18 March, 2012
ഇ-മെയില്‍ ചോര്‍ത്തല്‍: അറസ്റ്റിലായ എസ്‌ഐയെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവത്തില്‍ അറസ്റ്റിലായ ഹൈടെക് സെല്‍ എസ്‌ഐ ബിജു സലീമിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷനിലായിരുന്ന ഇയാളെ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്ന് ഇയാളെ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എഎം അഷറഫിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. 

ഇയാളെ പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്നതിന് എത്തിച്ച ബിജുവിന്റെ ചിത്രം മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്താന്‍ ശ്രമിച്ചത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടാക്കി. ബിജുവിന്റെ മുഖം മറച്ചാണ് പോലീസ് മജിസ്‌ട്രേറ്റിന്റെ വീടിനുള്ളിലേക്ക് കൊണ്ടുപോയത്. മോഷണം, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക