Image

ഓസ്‌കര്‍ അവാര്‍ഡ് വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 08 March, 2018
ഓസ്‌കര്‍ അവാര്‍ഡ് വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്
ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്. 

ഹോളിവുഡ് സിനിമാ ലോകത്തെ ആഘോഷരാവാക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് നിശ അരങ്ങേറി. മികച്ച ചിത്രമായി ഷേപ്പ് ഓഫ് വാട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടു. 

അമേരിക്കയുടെ പാസ്റ്ററായ ബില്ലി ഗ്രഹാമിന് കണ്ണിരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി. സംസ്‌ക്കാര ചടങ്ങില്‍ വിവിധ ലോക നേതാക്കള്‍ പങ്കെടുത്തു. ഏറെ കൗതുകമുണര്‍ത്തുന്ന ലോകത്തെ ഏറ്റവും വലിയ വിമാനം കാലിഫോര്‍ണിയയില്‍ ഒരുങ്ങുന്നു. 

ഡാളസ്സിലെ പ്രശസ്തമായ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടന്ന പൊങ്കാല മഹോത്സവത്തിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്യുമിനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഓഫ് ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ വേള്‍ഡ് ഡേ ഓഫ് പ്രയര്‍ ആഘോഷിച്ചു. ആര്‍ച്ച് ഡയസീസ് ഓഫ് ചിക്കാഗോയുടെ കാര്‍ഡിനല്‍ ബ്ലേയിസ് സുപ്പച്ചിന് സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം നല്‍കി.

ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക