Image

ഡാളസ് സിറ്റി വൈഡ് പ്രയര്‍ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

രാജു തരകന്‍ Published on 08 March, 2018
ഡാളസ് സിറ്റി വൈഡ് പ്രയര്‍ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം
ഡാളസ്: ഡാളസ്-മെട്രോപ്ലെക്‌സിലെ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തില്‍ നടക്കുന്ന 'സിറ്റി-വൈഡ് പ്രയര്‍ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഓഫ് ഡാളസ് ഫോര്‍ട്ട്-വര്‍ത്ത്-ന്റെ കോ-ഓര്‍ഡിനേറ്ററായി പാസ്റ്റര്‍ മാത്യൂ ശാമുവല്‍ ചുമതലയേറ്റു. പാസ്റ്റര്‍മാരായ ജോണ്‍ ഫിലിപ്പ്, ഫിനോയ് ജോണ്‍സന്‍ , തോമസ് മുല്ലയ്ക്കല്‍ എന്നിവരും നേതൃത്വത്തിന് പങ്കാളിത്തം വഹിക്കുന്നു.

ഡാളസ് പട്ടണത്തിലെ അമ്പതിലധികം പെന്തക്കോസ്ത് സഭകളുടെ സഹകരണത്തില്‍ എല്ലാ വര്‍ഷവും വിവിധ സഭകളില്‍ നടത്തപ്പെടുന്ന ആത്മീയ സമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സിറ്റി-വൈഡ് പ്രയര്‍ ഫെല്ലോഷിപ്പ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചത്തെ ഉപവാസ പ്രാര്‍ഥനയോടു കൂടെ ആരംഭിക്കുകയുണ്ടായി. ഫെബ്രുവരി 18-മുതല്‍ 24-വരെ ഏഴ് സഭകളിലായി നടത്തപ്പെട്ട പ്രസ്തുത പ്രാര്‍ത്ഥനകളില്‍ അനേകര്‍ പങ്കാളികളായി.

അടുത്ത പ്രധാന സമ്മേളനങ്ങള്‍ താഴെക്കൊടുത്തിരിക്കുന്ന പ്രകാരം നടക്കുന്നതാണ്.
സായാഹ്ന സമ്മേളനങ്ങള്‍ : മാര്‍ച്ച്-24 (ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ്); ജൂണ്‍ -9 (ഫിലഡെല്‍ഫിയ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ; ഒക്ടോബര്‍ -20 (ലൈഫ്-വേ ചര്‍ച്ച് ഓഫ് ഗോഡ്). പാസ്റ്റേറഴ്‌സിനും കൂടാതെ സഭയില്‍ ഇതര നേതൃത്വം നല്‍കുന്നവര്‍ക്കും വേണ്ടിയുള്ള പ്രഭാതത്തില്‍ നടക്കുന്ന കുടുംബയോഗങ്ങള്‍.മേയ്-12 (ബെഥല്‍ റിവൈവല്‍ ചര്‍ച്ച്), സെപ്തംബര്‍ 15 (പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ്). കൂടാതെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9-മുതല്‍ 10:30- വരെ ടെലഫോണ്‍ വഴിയുള്ള പ്രാര്‍ഥനാ ലൈന്‍ സജീവമാണ്. Dial in: 1 (605) 475 4900
Access Code: 1052601#
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പാസ്റ്റര്‍ മാത്യൂ ശാമുവല്‍ (469)258-8118
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക