Image

ജീസസ്സിനെ കുറിച്ച് മഹാത്മജി എഴുതിയ കത്ത് വിറ്റത് 50000 ഡോളറിന്

പി പി ചെറിയാന്‍ Published on 09 March, 2018
ജീസസ്സിനെ കുറിച്ച് മഹാത്മജി എഴുതിയ കത്ത് വിറ്റത് 50000 ഡോളറിന്
പെന്‍സില്‍ വാനിയ: ലോകം ദര്‍ശിച്ച ഏറ്റവും മഹനീയ അദ്ധ്യാപകരില്‍ ഒന്നാം സ്ഥാനം ജീസ്സസിനാണെന്ന് വ്യക്തമാക്കി മഹാത്മജി എഴുതിയ കത്ത് വില്‍പന നടത്തിയത് 50000 ഡോളറിന്.

1926 ഏപ്രില്‍ 26 ന് അമേരിക്കന്‍ സുവിശേഷകന്‍ മില്‍ട്ടണ്‍ ന്യൂബെറി ഫ്രാന്റ്‌സിന് മഹാത്മജി ജീസസ്സിനെ കുറിച്ച് എഴുതിയ കത്താണ് പെന്‍സില്‍വാനിയ ആസ്ഥാനമായുള്ള റാബ് കളക്ഷന്‍സ് വില്‍പനയ്ക്ക് വെച്ചിരുന്നത്.

ഗുജറാത്തിലെ സബര്‍ മതി ആശ്രമത്തിലിരുന്നാണ് മഹാത്മജി ഈ കത്ത് തയ്യാറാക്കിയത്. ജീസസ്സ് എന്നത് കാണപ്പെടാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണെന്നും മഹാത്മജി കത്തില്‍ ചൂണ്ടിക്കാട്ടി.

നിറം മങ്ങിയ ഈ കത്ത് സ്വന്തമാക്കിയത് ആരാണെന്ന് വെളിപ്പെടുത്തുവാന്‍ റാമ്പ് വിസമ്മതിച്ചു. മതത്തെ കുറിച്ച് മഹാത്മജി എഴുതിയ ഏറ്റവും മനോഹരമായ കത്താണിതെന്നാണ് വില്‍പന നടത്തിയവര്‍ അവകാശപ്പെടുന്നത്.

ക്രിസ്റ്റാനിറ്റിയെ കുറിച്ചുള്ള ഒരു പ്രസിദ്ധീകരണം വായിച്ചു മറുപടി എഴുതണമെന്നാവശ്യപ്പെട്ട് യു എസ് സുവിശേഷകന്‍ മില്‍ട്ടന്‍ എഴുതിയ കത്തിന് ഗാന്ധിജി നല്‍കിയ മറുപടിയാണ് ഈ കത്തിന്റെ ഉള്ളടക്കം.
ജീസസ്സിനെ കുറിച്ച് മഹാത്മജി എഴുതിയ കത്ത് വിറ്റത് 50000 ഡോളറിന്
ജീസസ്സിനെ കുറിച്ച് മഹാത്മജി എഴുതിയ കത്ത് വിറ്റത് 50000 ഡോളറിന്
Join WhatsApp News
Mathew v. Zacharia, New Yorker 2018-03-11 14:47:07
Personal relationship to Lord Jesus Christ is more important than writing about Him for eternity.
Mathew V. Zacharia, New Yorker



വിദ്യാധരൻ 2018-03-12 00:03:22
"ഇഷ്ടപ്പെടുന്നു ഞാൻ ക്രിസ്തുവിനെ
ഇഷ്ടമില്ല ക്രിസ്ത്യാനികളെ
ഒട്ടുപോലും ക്രിസ്തുവിൻ മഹത്വം
തൊട്ടു തീണ്ടാത്ത വർഗ്ഗം'
ഹിന്ദുവായി മുസല്മാനായി
ജാതിവർഗ്ഗവർണ്ണങ്ങൾ ചൊല്ലി
ദൂരെ നിറുത്തുന്നയൽക്കാരെ
ജീവിതത്തിൽ കാട്ടിടാത്ത
തത്വ ചിന്തകൾ ഘോഷിച്ച്
വ്യക്തിബന്ധത്തിൻ  നീണ്ട
കഥ പറയുന്നിവർ കഷ്ടം
ഓടുന്നു ശമരിയാക്കാരെ!
തള്ളിയിട്ട് വെട്ടിപ്പിടിക്കാൻ ലോകം
കാണുന്നില്ലിവർ നഗ്നരെ,
പട്ടിണിക്കാരെ പാവങ്ങളെ
രോഗികളെ തടങ്കലിൽ കിടപ്പോരേ
സ്വർഗ്ഗത്തിന്റെ താക്കോൽ
തേടി അലയുവോർക്കുണ്ടോ
പാവങ്ങളും പട്ടിണിക്കാരും
ആരുപോകും ആരുപോകും
സ്വർഗ്ഗത്തിൽ ഗാന്ധിയോ
കള്ളനോ വേശ്യയോ ?
ഗാന്ധി സ്വർഗ്ഗത്തിലെത്തിയാൽ
കാരണക്കാർ നിങ്ങളാണ്
ക്രൈസ്തവരെ ഓർത്തുകൊൾക
JOHN 2018-03-12 11:13:52
ശ്രി വിദ്യാധരൻ കവിത കൊള്ളാം. നിങ്ങളുടെ യേശുവിനെ എനിക്ക് ഏറെ ഇഷ്ടം ആണ് പക്ഷെ നിങ്ങൾ ക്രിസ്ത്യാനികളെ ഞാൻ വെറുക്കുന്നു എന്ന് മഹാത്മജി പറഞ്ഞത് കേരളത്തിൽ വച്ച് ആണോ അതോ കേരളത്തിൽ വന്നു പോയതിനു ശേഷമാണോ ?
മത്തായി ജോൺ 2018-03-12 11:52:22
ഗാന്ധി സ്വർഗ്ഗത്തിലെത്തിയാൽ
കാരണക്കാർ നിങ്ങളാണ്
ക്രൈസ്തവരെ ഓർത്തുകൊൾക "
നമ്മൾ ക്രിസ്ത്യാനികൾ വളരെ ചിന്തിക്കേണ്ട ഒരു വിഷയമാണ് .  തൂണും ചാരി നിൽക്കുന്നവൻ പെണ്ണും കൊണ്ടു പോകും . ദയവു ചെയ്ത് മതത്തിന്റ പേരിലുള്ള അടി നിറുത്തി ഗാന്ധിജിയെ എങ്ങനെ സ്വർഗ്ഗത്തിൽ കയറ്റാതിരിക്കാം എന്ന് നമ്മൾക്ക് ക്രിസ്ത്യാനികൾക്ക് ഒത്തൊരുമയോടെ  ശ്രമിക്കാം .  
ഞങ്ങളുടെ കുറവുകൾ എടുത്തു കാണിച്ചു തന്നതിൽ ശ്രീ വിദ്യാധരന് വളരെ നന്ദി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക