Image

ദുല്‍ഖര്‍ സല്‍മാന്‍-ഇന്‍സ്റ്റഗ്രാമില്‍ രണ്ട്‌ മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ മലയാള നടന്‍

Published on 09 March, 2018
ദുല്‍ഖര്‍ സല്‍മാന്‍-ഇന്‍സ്റ്റഗ്രാമില്‍ രണ്ട്‌ മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ മലയാള നടന്‍


മലയാളത്തിന്റെ പ്രിയ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്‌. രണ്ട്‌ മില്യണ്‍ ഫോളോവേഴ്‌സാണ്‌ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‌ ഇന്‍സ്റ്റഗ്രാമിലുള്ളത്‌. മലയാള സിനിമയില്‍നിന്ന്‌ രണ്ട്‌ മില്യണ്‍ ഫോളോവേഴ്‌സ്‌ നേടുന്ന ആദ്യ നടനാണ്‌ ദുല്‍ഖര്‍.

അഡാര്‍ ലവിലെ പാട്ടിലുടെ പ്രശസ്‌തയായ പ്രിയ വാര്യര്‍ക്ക്‌ ദുല്‍ഖറിനെക്കാള്‍ ഫോളോവേഴ്‌സുണ്ട്‌. അഞ്ച്‌ മില്യണാണ്‌ പ്രിയയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം.

മലയാളത്തിന്റെ മുന്‍നിര നടന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊക്കെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കുറവാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക