Image

ഫാമിലി കോണ്‍ഫറന്‍സ് ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുന്നു

രാജന്‍ വാഴപ്പള്ളില്‍ Published on 09 March, 2018
 ഫാമിലി കോണ്‍ഫറന്‍സ് ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുന്നു
ന്യൂയോര്‍ക്ക് : കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഈ വര്‍ഷത്തെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനുള്ള ഷജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ വിശ്വാസികളുടെ വന്‍ പങ്കാളിത്തം ഉണ്ടാകുമെന്നുള്ള ഉറപ്പാണ് ഓരോ ഇടവകകള്‍ സന്ദര്‍ശിക്കുമ്പോഴും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം തുടരുകയാണ്. പങ്കെടുക്കുന്നവര്‍ നേരത്തേതന്നെ രജിസ്റ്റര്‍ ചെയ്തു മുറികള്‍ ഉറപ്പാക്കാന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.

മാര്‍ച്ച് 4 ന് രണ്ട് ഇടവകകള്‍ ടീം അംഗങ്ങള്‍ സന്ദര്‍ശിച്ചു. ടാപ്പന്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന യോഗത്തില്‍ വികാരി ഫാ. തോമസ് മാത്യു ഏവരേയും സ്വാഗതം ചെയ്തു ആമുഖ വിവരണം നല്‍കി. ടീം അംഗങ്ങളായ ഡോ. റോബിന്‍ മാത്യു, ഷിബിന്‍ കുര്യന്‍, ജോര്‍ജ് തുമ്പയില്‍ ഇടവകാംഗവും കോണ്‍ഫറന്‍സ് കമ്മിറ്റി അംഗവുമായ അന്നാ കുര്യാക്കോസ്, ഇടവക ട്രസ്റ്റി ബാബു കുര്യാക്കോസ്, സെക്രട്ടറി സാബു കുര്യന്‍, ഭദ്രാസന അസംബ്ലി അംഗം ലാലു ഏബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.

ഡോ. റോബിന്‍ മാത്യു, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ റജിസ്‌ട്രേഷനെകുറിച്ചും റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. മുന്‍ കാലങ്ങളില്‍ ഇടവകയില്‍ നിന്നും നല്‍കിയിട്ടുള്ള സഹായങ്ങള്‍ക്ക് നന്ദി പറയുകയും ഈ വര്‍ഷവും എല്ലാവിധ സഹായ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

യോങ്കേഴ്‌സ് സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ ഫിനാന്‍സ്, സുവനീര്‍ കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ്, അജിത് വട്ടശ്ശേരില്‍, ടറന്‍സണ്‍ തോമസ്, ഫിലിപ്പോസ് സാമുവേല്‍, എല്‍ദോ കുര്യാക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വികാരി ഫാ. ഫിലിപ്പ് സി. ഏബ്രഹാം ഏവരേയും സ്വാഗതം ചെയ്തു ആമുഖ വിവരണം നല്‍കി. എബി കുര്യാക്കോസ്, ടറന്‍സണ്‍ തോമസ് എന്നിവര്‍ റജിസ്‌ട്രേഷനെക്കുറിച്ചും റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. കൂടാതെ ഇടവകയില്‍ നിന്നുമുള്ള എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി അറിയിച്ചു.

മാര്‍ച്ച് 11 ഞായറാഴ്ച ടീം അംഗങ്ങള്‍ വാഷിങ്ടന്‍ ഡിസിയിലുള്ള ഇടവ
കകളും എല്‍മോണ്ട് സെന്റ് ഗ്രീഗോറിയോസ് ഇടവകയും സന്ദര്‍ശിക്കുന്നതാണ്.

റിപ്പോര്‍ട്ട് രാജന്‍ വാഴപ്പള്ളില്‍
 ഫാമിലി കോണ്‍ഫറന്‍സ് ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുന്നു ഫാമിലി കോണ്‍ഫറന്‍സ് ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക