ബ്രിസ്ബേന്‍: കൈരളി ബ്രിസ്ബേനിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വടംവലി മത്സരം മാര്‍ച്ച് 10നു (ശനി) രാവിലെ 9.30 മുതല്‍ അകേഷിയ റിഡ്ജ് സ്കൂള്‍ മൈതാനിയില്‍ നടക്കും.
തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് ഓസ്ട്രേലിയയിലെ മലയാളി സംഘടനയായ കൈരളി ബ്രിസ്ബേന്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം കൈരളി എവര്‍റോളിംഗ് ട്രോഫിയും 1501 ഡോളര്‍ കാഷ് അവാര്‍ഡും രണ്ടാം സമ്മാനം 751 ഡോളറാണ്. വടംവലിയോടൊപ്പം തന്നെ 16 വയസില്‍ താഴെയുള്ളവരുടെ സോക്കര്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളോടനുബന്ധിച്ച് ഫെയ്സ് പെയിന്റിംഗും കുട്ടികള്‍ക്കായി ജംപിംഗ് കാസിലും ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ടോം ജോസഫ്