Image

ഹിന്ദി രാഷ്ട്രഭാഷ ആണെങ്കില്‍, ഹിന്ദു എന്നത് രാഷ്ട്രീയം അല്ല. ഇന്ത്യ ഹിന്ദു രാഷ്ടവും അല്ല (ജയ് പിള്ള)

Published on 10 March, 2018
ഹിന്ദി രാഷ്ട്രഭാഷ ആണെങ്കില്‍, ഹിന്ദു എന്നത് രാഷ്ട്രീയം അല്ല. ഇന്ത്യ ഹിന്ദു രാഷ്ടവും അല്ല (ജയ് പിള്ള)
ഇന്ത്യ എന്ന മഹാരാജ്യം വിഭജനത്തിനു മുന്‍പും,അതിനു ശേഷവും ഉള്‍ക്കൊണ്ടിരിക്കുന്നതു നാനാ ജാതി മതസ്ഥരെ ആണ്.ഹിന്ദു രാജ്യത്തിനായി വാദിക്കുന്നവരുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍മ്മാണത്തിനും മുന്‍പേ ഉള്ള ഇന്ത്യയുടെ ചരിത്രത്തില്‍ വിവിധ മത വിഭാഗങ്ങള്‍ ഉണ്ടായിരുന്നു.ഇനി ഉണ്ടായിരുന്നില്ല എങ്കില്‍ തന്നെ മതം മനുഷ്യന്റെ വിശ്വാസത്തിന്റെ ഭാഗം മാത്രമാണ്. ഗാന്ധിജി ഇന്ത്യ പാക്ക് വിഭജനത്തിനു സമ്മതം മൂളിയത് രണ്ടു രാജ്യങ്ങളിലും സമാധാനത്തോടെ ഇനി ഉള്ള കാലം മനുഷ്യര്‍ ജീവിയ്ക്കും എന്നത് കൊണ്ട് മാത്രമാണ്.ജിന്നയും,നെഹ്രുവും രണ്ടു നേതാക്കള്‍,അവര്‍ രാജ്യത്തെ രണ്ടു ധ്രൂവങ്ങളിലേയ്ക്ക് വലിയ്ക്ക പ്പെടുന്നതിനു മുന്‍പേ എടുത്ത നല്ല തീരുമാനം.ഏതു രാഷ്ട്രീയത്തിന്റെ പേരില്‍ ആയാലും നല്ലൊരു ശക്തനായ നേതാവ് ഇന്ത്യക്കു ആവശ്യം ആണ്.അതിനു രാഷ്ട്രീയ പിന്‍ബലം അത്യന്താ പേക്ഷിതം ആണ്.

രാമാ ക്ഷേത്ര നിര്‍മ്മാണത്തില്‍ തുടങ്ങിയ ബി ജെ പി യുടെ വളര്‍ച്ച അവരുടെ ജാതി മത പിന്‍ബലം മാത്രമാണ്.അതിനെ രാഷ്ട്രീയം എന്ന് പൂര്‍ണ്ണമായി പറയുവാന്‍ കഴിയില്ല.രാഹുല്‍ ഗാന്ധി ബി ജെ പി യ്‌ക്കോ,നരേന്ദ്ര മോഡിയ്‌ക്കോ വേണ്ടിയുള്ള ശക്തനായ പ്രതിയോഗിയും അല്ല.ഇന്നുള്ള കോണ്‍ഗ്രസില്‍ നോര്‍ത്ത് ഇന്ത്യന്‍ കുത്തകകള്‍ ,എന്ന് സ്വന്തം പതനം തിരിച്ചറിഞ്ഞു കേരളം പോലുള്ള സംസ്ഥാനത്തിന് നേതൃ പദവി കൈമാറുന്നുവോ അന്ന് മാത്രമേ ഇന്ത്യയില്‍ കോണ്‍ഗ്രസിന്ഉറച്ച ഒരു ലോക സഭ ഉണ്ടാക്കുവാന്‍ കഴിയൂ.യച്ചൂരി പറഞ്ഞ അഭിപ്രായങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകം പുറം കാല്‍ കൊണ്ട് ചവിട്ടി കളഞ്ഞപ്പോള്‍ അവര്‍ അറിഞ്ഞോ അറിയാതയോ സഹായിക്കുന്നത് ബി ജെ പി,ആര്‍ എസ് എസ് വളര്‍ച്ചയെ ആണ്.കേന്ദ്രത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഭരിച്ച കൊണ്‌ഗ്രെസ്സ് ഉഭയ കക്ഷി ബന്ധങ്ങളില്‍ വരുത്തിയ വീഴ്ചകള്‍,കാല താമസം നല്ലൊരു സൈബര്‍ സംവിധാനം വഴി നരേന്ദ്ര മോദിക്ക് തിരിച്ചു പിടിയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് ഇന്ത്യ ഒഴികെ ഉള്ള ലോക രാഷ്ട്രങ്ങളില്‍ ഇന്ന് ഇന്ത്യയെ വളരെ ഉയര്‍ന്ന റാങ്കില്‍ എത്തിച്ചത്.ഇന്നുള്ള കൊണ്‌ഗ്രെസ്സ്,കമ്യൂണിസ്റ്റ്,പ്രാദേശിക പാര്‍ട്ടികള്‍ക്ക് അതിനു കഴിഞ്ഞില്ല.

കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ നേതാവിന് വേണ്ടി ആത്മഹത്യ ചെയ്യുന്നവര്‍ ആണ്.കേരളത്തില്‍ ഇന്ന് വരെ അത് സംഭവിച്ചിട്ടില്ല.കാരണം അവര്‍ ചിന്താ ശേഷി ഉള്ളവര്‍ ആണ്.കേരളത്തില്‍ കാവി പൂശുക എന്നത് ചിലപ്പോള്‍ ബി ജെ പി യുടെ ഉപേക്ഷിക്കേണ്ടുന്ന സ്വപ്നമോ,ആധ്യാഭിലാഷമോ ഒക്കെ ആയി അവശേഷിക്കും.ഇനി അഥവാ അങ്ങിനെ ഒന്നുണ്ടായാല്‍ ചെറിയ കാലയളവിലെ ഒരു തൂക്കു മന്ത്രി സഭ മാത്രവും ആയിരിയ്ക്കും. ഇന്ത്യയുടെയും,സംസ്ഥാനങ്ങളുടെയും,കേരളത്തിന്റെയും പുരോഗതി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മൂലമോ,രാഷ്ട്രീയ പാര്‍ട്ടികള്‍ മൂലവും അല്ല എന്ന യാഥാര്‍ഥ്യം കേരളത്തിലെ കഠിനാദ്ധ്വാനികള്‍ ആയ ജനങ്ങള്‍ നന്നായി മനസ്സിലാക്കുന്നവര്‍ ആണ്.

മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയെ ഞാന്‍ തഴയുന്നതു പറയുന്നത്, കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പ്രായോഗിക പാര്‍ട്ടി അല്ലാത്തതിനാല്‍ മാത്രം ആണ്.കൊണ്‌ഗ്രെസ്സ് നല്ല ഭരണം കാഴ്ച വച്ചിട്ടുണ്ട്.അഴിമതിയും ചെയ്തിട്ടുണ്ട്.ഒരു ലീഡര്‍ എന്നാല്‍ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നവന്‍ ആയിരിയ്ക്കണം,ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി,ഇന്ത്യയും,കൂടുതല്‍ സംസ്ഥാനങ്ങള്‍,ഭരിയ്ക്കുന്നു,വിവിധ ഭാഷകള്‍,മതങ്ങള്‍,ജാതികള്‍,വിശ്വാസങ്ങള്‍,പക്ഷെ ഭരിക്കുന്നത് ഹിന്ദു മുന്നണി,നേതാവ് ഹിന്ദു രാഷ്ട്രീയക്കാരന്‍,നിരവധി കര്‍മ്മ പദ്ധതികള്‍,ലോകം മുഴുവന്‍ സ്വീകരണം,വിദേശ രാജ്യങ്ങള്‍ ഉറ്റു നോക്കുന്നത് ഈ ഒരു പ്രൊഫൈല്‍ ആണ്.അതില്‍ നരേന്ദ്രമോദി 100 % വിജയം.നമ്മള്‍ കണ്ടിട്ടില്ലേ. പ്രഗ്യാപനങ്ങള്‍,നല്ല വെബ് സൈറ്റ്,ട്വീറ്റിംഗ്, ആധുനിക ലോകത്തില്‍ ഇതെല്ലാം ആണ് രാഷ്ട്രവും,രാഷ്ട്രീയവും.കാനഡയിലെ പ്രധാന മന്ത്രിയെ നോക്കു ..താരം ആണ് .പക്ഷെ കാട്ടിക്കൂട്ടുന്നത് തീവ്രവാദ ബന്ധം ഉള്ള വരെ സംരക്ഷിക്കല്‍ ആണ്.

നല്ല കസവു മുണ്ട് ,സെറ്റ് സാരി,മുക്ക് പണ്ടങ്ങള്‍ , നീലവും,കഞ്ഞിയും മുക്കിയ.ചട്ടയും മുണ്ടും,നല്ല വെളുത്ത കള്ളി മുണ്ടില്‍ വീതിയുള്ള പച്ച ബെല്‍റ്റ്,പെണ്ണുങ്ങള്‍ക്ക് സുറുമയും,ജിമിക്കിയും ഇവയൊക്കെ ഉടുത്തു നല്ല സ്‌റ്റൈലില്‍ അമ്പലങ്ങള്‍,പള്ളി,മസ്ജിത് ഇവിടെ പോകുന്ന മനുഷ്യരെ.അവരുടെ കുടുംബത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍,പട്ടിണി,ദാരിദ്രം,രോഗം,ഏതെങ്കിലും,അയല്‍ സംസ്ഥാനക്കാരന്‍ അറിയുന്നോ ഇത്.ഇതുപോലാണ് ഇന്ത്യയുടെ കാര്യവും.
മോഡി എന്ന ലീഡര്‍ എന്റെ ആരാധകന്‍ ആണ് ..,"ആ ലീഡര്‍ ഷിപ് ക്വാളിറ്റി മാത്രം" . കമ്യൂണിസ്റ്റ് (സിപിഐ എം) എനിക്ക് ദഹിയ്ക്കാത്ത ഒന്നും, എന്ന് എടുത്തു പറയുന്നു.അതുപോലെ തന്നെ ജന സമ്പര്‍ക്ക പരിപാടിയില്‍ ശ്രദ്ധേയന്‍ ആയ ഉമ്മന്‍ ചാണ്ടിയും,നമ്മെ വേര്‍പിട്ടു പോയ കെ കരുണാകരനും,ഇന്ദിര എന്ന ഉരുക്കു വനിതയും,രാജീവ് ഗാന്ധിയും,നായനാരും,അച്യുതമേനോനും നല്ല ലീഡര്‍ മാര്‍ തന്നെ.രാജീവ് ഗാന്ധിയുടെ നഷ്ടം ആഗോള ശ്രദ്ധ പിടിച്ചു പറ്റുവാന്‍ കഴിവുള്ള നേതാവിന്റെ നഷ്ടം തന്നെ ആണ്.എന്റെ സുഹൃത്തുക്കള്‍ പരസ്യമായും,രഹസ്യമായും എന്നെ സങ്കി ആക്കുമ്പോള്‍ ചിരി വരാറുണ്ട്.എങ്കിലും തുറന്നു പറയുന്നു.
ഇന്ത്യയിലെ കൊണ്‌ഗ്രെസ്സ് ഭരണം മത നിരപേക്ഷം ആയിരുന്നു,നല്ലൊരു ശതമാനംവരെ ,പ്രായോഗികവും ആണ് .അവര്‍ക്കു നല്ല ഒരു ലീഡര്‍ ആണ് ആദ്യം വേണ്ടത്.അത് രാഹുല്‍ ആണ് എങ്കില്‍ എല്ലാ ലോബികളും കൂടി പുതിയ ആകര്‍ഷകമായ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുവാനും,അത് നന്നായി പരസ്യപ്പെടുത്താനും ശ്രമിയ്ക്കണം.വെറുതെ പരസ്പരം ട്രോളി സമയം കളയുമ്പോള്‍ സ്വയം തകര്‍ന്നു അടിയുന്ന പാര്‍ട്ടിയായി കൊണ്‌ഗ്രെസ്സ് മാറുന്നു.

ആഗോള തലത്തില്‍ പ്രചാരം കിട്ടാത്ത ഒരു രാഷ്ട്രീയവും ഇനി നിലനില്‍ക്കില്ല .കാരണം ആധുനിക യുഗത്തില്‍ ഓരോ രാജ്യങ്ങളുടെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നത് വിദേശ രാജ്യങ്ങളില്‍ ആണ്.അവരുടെ അഭിപ്രായം ആണ് ഭാരതത്തിലെ ഭരണം ആയി മാറുന്നത്.

ഹിന്ദി രാഷ്ട്രഭാഷ ആണ് എങ്കില്‍.ഹിന്ദു എന്നത് രാഷ്ട്രീയം അല്ല.ഇന്ത്യ ഹിന്ദു രാഷ്ടവും അല്ല എന്ന് ജാതി മത ഭേദം മറന്നു നാം മനസ്സിരുത്തേണ്ടിയിരിയ്ക്കുന്നു.
ഹിന്ദി രാഷ്ട്രഭാഷ ആണെങ്കില്‍, ഹിന്ദു എന്നത് രാഷ്ട്രീയം അല്ല. ഇന്ത്യ ഹിന്ദു രാഷ്ടവും അല്ല (ജയ് പിള്ള)ഹിന്ദി രാഷ്ട്രഭാഷ ആണെങ്കില്‍, ഹിന്ദു എന്നത് രാഷ്ട്രീയം അല്ല. ഇന്ത്യ ഹിന്ദു രാഷ്ടവും അല്ല (ജയ് പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക