ഉണരുക പൈതലേ ഗ്രഹിക്കുക ജീവിതം
ജ്ഞാനത്തിനായുള്ള ദാഹമകറ്റുവാന്‍
ജീവിതനൗകയില്‍ കുതിക്കുക ഓമലേ
അഴലാതെ,പതറാതെ മുന്നേറുവാന്‍
മോചനം കൊതിക്കും പക്ഷിയെപ്പോലെ
കേഴുന്നു നീയും കാലേ പറക്കുവാന്‍
അറിവിന്റെ ഭണ്ഡാര വീഥികള്‍ താണ്ടി
അലയുമി മക്കള്‍ ഞങ്ങളെങ്ങും
സത്യവും മിഥ്യയും വേര്തിരിച്ചിറിവിനായി
പൊരുതുന്നു മനസിലെ ഇരുദ്രുവങ്ങള്
തോളോട് തോള് ചേര്‍ത്ത് നില്ക്കുക സോദരെ
കിനാവിലെ ജീവിതം കൈക്കലാക്കാന്‍