Image

സ്ത്രീത്തൊഴിലാളികള്‍ക്കിടയില്‍ വേറിട്ടൊരു വനിതാദിനാഘോഷം

Published on 11 March, 2018
സ്ത്രീത്തൊഴിലാളികള്‍ക്കിടയില്‍ വേറിട്ടൊരു വനിതാദിനാഘോഷം

ദുബായ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ലേബര്‍ ക്യാംപിലെ തൊഴിലാളി സഹോദരികള്‍ക്കു വേണ്ടി യുഎഇ എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച വ്യത്യസ്തമായ ആഘോഷം ശ്രദ്ധേയമായി. സോനാപ്പൂരിലെ ഷിക്കാഗോ ലേബര്‍ ക്യാംപില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ആഫിക്കന്‍ നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുന്നൂറോളം സ്ത്രീ തൊഴിലാളികള്‍ അണിനിരന്ന ആഘോഷത്തില്‍ ആരോഗ്യ ബോധവത്കരണ സെമിനാര്‍, കലാപരിപാടികള്‍, വിനോദമത്സരങ്ങള്‍, സമൂഹഭക്ഷണം എന്നീ വിവിധ പരിപാടികള്‍ നടന്നു. എന്‍എംസി ഹെല്‍ത്ത് കെയര്‍ ഒരുക്കിയ ആരോഗ്യ സെമിനാറില്‍ ഡോ.സണ്ണീസ് മെഡിക്കല്‍ സെന്ററിലെ ഡോ. ആസിയ രവിമോഹന്‍ ദാസ്, ഡോ. ലതാകുമാരി, നിബിന്‍ സ്റ്റാന്‍ലി, റോഷന്‍ ജോണ്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. യുഎഇ എക്‌സ്‌ചേഞ്ച് സോണല്‍ ഹെഡ് ബിജു നായര്‍, ക്ലസ്റ്റര്‍ ഹെഡ് ജയകുമാര്‍ പിള്ള, കമ്യൂണിറ്റി റിലേഷന്‍സ് മാനേജര്‍ വിനോദ് നന്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.

അബുദാബി റീം ഐലന്‍ഡിലെ യുഎഇ എക്‌സ്‌ചേഞ്ച് ആസ്ഥാനത്തും വിവിധ മേഖലാ ഓഫീസുകളിലും ശാഖകളിലും സ്ത്രീ ഉപഭോക്താക്കളെയും ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക