Image

വെല്‍ഫെയര്‍ ഫണ്ട് കൈമാറി

Published on 11 March, 2018
വെല്‍ഫെയര്‍ ഫണ്ട് കൈമാറി

കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂരിന്റെ (ഫോക്ക്)
മരണമടഞ്ഞ അബ്ബാസിയ യൂണിറ്റ് അംഗം സിഞ്ജുവിന്റെ വെല്‍ഫയര്‍ തുകയും ഫോക്ക് കുടുംബാഗങ്ങള്‍ സമാഹരിച്ച തുകയും ഫോക്കിന്റെ മുന്‍ ജനറല്‍ സെക്രട്ടറി സലിം.എം.എന്‍ അബ്ബാസിയ, ജലീബ് യൂണിറ്റ് എക്‌സിക്യൂട്ടീവ് മെന്പര്‍മാരായ രഞ്ചിത്ത് കുമാര്‍, പ്രമോദ്,ഷിജു എന്നിവരുടെ സാന്നിധ്യത്തില്‍ ചിറ്റാരിപ്പറന്പിലെ സിഞ്ജുവിന്റെ വീട്ടില്‍ എത്തി കൈമാറുകയുണ്ടായി.

ചിറ്റാരിപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് ശോഭയാണ് സിഞ്ജുവിന്റെ അഛന് അയച്ച തുകയുടെ വിശദാംശങ്ങള്‍ കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് .പദ്മനാഭന്‍, സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.ശ്രീധരന്‍ മറ്റു പൊതുപ്രവര്‍ത്തകരും നാട്ടുകാരും എന്നിവര്‍ പങ്കെടുത്തു.

തലച്ചോറിനും നാഡീവ്യൂഹത്തിന്നും ബാധിച്ച മാരക രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന സിഞ്ജു ജനുവരി 15 നു നാട്ടില്‍ വെച്ച് മരണമടഞ്ഞത് 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക