Image

സ്ത്രീശക്തി കുവൈത്ത് വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

Published on 11 March, 2018
സ്ത്രീശക്തി കുവൈത്ത് വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഭാരതീയ പ്രവാസി പരീക്ഷത്തിന്റെ വനിതാ വിഭാഗമായ സ്ത്രീശക്തി കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു. ഫഹാഹീല്‍ ഷിഫാ അല്‍ജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കുവൈത്തിലെ വിവിധ ലേബര്‍ ക്യാന്പുകളിലെ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാന്പ്് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി യശ്വന്‍ന്ത് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ യശ്വന്‍ന്ത്, സേവാ ദര്‍ശന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍, സ്ത്രീശക്തി ജനറല്‍ സെക്രട്ടറി അഡ്വ. വിദ്യാസുമോദ്, ഷിഫാ അല്‍ ജസീറ ജനറല്‍ മാനേജര്‍ റിസ്വാന്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാരായണന്‍ ഒതയോത്ത് ക്യതജ്ഞത രേഖപ്പെടുത്തിയ യോഗത്തില്‍ കുവൈത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റും സ്ത്രീശക്തി പ്രസിഡന്റുമായ ഡോ. സരിത, സംഘടനാ സെക്രട്ടറി പി.വി വിജയരാഘവന്‍, പ്രസിഡന്റ് അഡ്വ: സുമോദ്, വൈസ് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

രാവിലെ എട്ടിനു ആരംഭിച്ച ക്യാന്പില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെപ്പേര്‍ ഈ സേവനം ഉപയോഗപ്പെടുത്തി. ഇന്േ!റണല്‍ മെഡിസിന്‍, ഓര്‍ത്തോപിഡിക്‌സ്, ഡര്‍മറ്റോളജി, ഗൈനക്കോളജി, ഇ.എന്‍.ടി, ഒപ്താമോളജി തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് ഡിപ്പാര്‍ട്ടുമെന്ററുകളിലെ പതിനഞ്ചോളം വിദഗ്ധഡോക്ടര്‍മാരുടെ സേവനവും എക്‌സറേ, സ്‌കാനിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ ഒരുക്കിയിരുന്നു. വിവിധ ഏരിയാ സ്ത്രീശക്തി ഭാരവാഹികളും സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളും മെഡിക്കല്‍ ക്യാന്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക