Image

കെസിആര്‍എം നോര്‍ത്ത് അമേരിക്ക,ആറാമത് ടെലി കോണ്‍ഫെറന്‍സ്

Published on 11 March, 2018
കെസിആര്‍എം നോര്‍ത്ത് അമേരിക്ക,ആറാമത് ടെലി കോണ്‍ഫെറന്‍സ്
കെസി ആര്‍ എം നോര്‍ത്ത്അമേരിക്ക (KERALA CATHOLIC CHURCH REFORMATION MOVEMENT) യുടെ ആറാമത് ടെലി കോണ്‍ഫെറന്‍സ്മാര്‍ച്ച് 14, 2018 (MARCH 14, 2018) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (9 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും സ്‌നേഹപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.

വിഷയം: പൗരോഹിത്യവും അവിവാഹിതാവസ്ഥയും
വിഷയം അവതരിപ്പിക്കുന്നത്: റവ. ഡോ. ജോസഫ് ഔസേപ്പറമ്പില്‍ (Rev. Dr. Joseph Ouseparampil)
പുരോഹിത ലൈംഗിക അതിക്രമങ്ങള്‍ ക്രമാതീതമായി കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ പുരോഹിതര്‍ നിര്‍ബന്ധമായും അവിവാഹിതരായിരിക്കണമോ എന്നവിഷയം വ്യാപകമായചര്‍ച്ചകള്‍ക്ക് വിിധേയമായിക്കൊണ്ടിരിക്കുകയാണ്. കത്തോലിക്കസഭയില്‍ പുരോഹിതര്‍ക്ക് വവാഹം അനുവദിക്കണം എന്നമുറവിളി ഉയര്‍ന്നുതുടങ്ങിയിട്ട് നാളേറെയായി.

ദൈവസൃഷ്ടിയും സുന്ദരവുംപരിപാവനവും ആസ്വാദ്യജനകവുമായ ലൈംഗീകതയെ ഇകഴ്ത്തിക്കാണിക്കുക മാത്രമല്ലാ അതിനെ പാപസങ്കല്പത്തോടെ നാട്ടുനനച്ചുവളര്‍ത്തുകയാണ് സഭ ഇന്നുവരെചെയ്തിട്ടുള്ളത്.ക്രിസ്തുമതംലൈംഗികതയോടു രൂപപ്പെടുത്തിയ സമീപനം സ്ത്രീപുരുഷബന്ധത്തിന് വിരുദ്ധമായിരുന്നു. ആയതിനാല്‍ അവിവാഹിത പൗരോഹിത്യം കെട്ടുപിണഞ്ഞുകിടക്കുകയാണ്, സഭയില്‍ ഇന്ന്. ആഗോളകത്തോലിക്കസഭയില്‍ നിര്‍ബന്ധിത ബ്രഹ്മചര്യത്തിന്‍റെ നുകംപേറുന്ന ക്ലേര്‍ജികള്‍ മനുഷ്യരാല്‍ ഷണ്ഡന്മാരാക്കിയവരാണ്.

യേശുവിന്‍റെവിശകലനവും അതുതന്നെ (മത്താ. 19: 12).ലൈംഗിക സദാചാരപ്രമാണങ്ങളെ പൊക്കിപ്പിടിച്ച് സ്ത്രീപുരുഷബന്ധത്തെ താഴ്ത്തിക്കെട്ടിയപ്പോള്‍ സഭലജ്ജാകരമായ പലസംഭവങ്ങള്‍ക്കും സാക്ഷിയാകേണ്ടിവന്നു. അതിലൊന്നാണ് അവിവാഹിത പൗരോഹിത്യമെന്ന് പറയാതിരിക്കാന്‍ വയ്യ.

ഔദ്യോഗികസഭയ്ക്ക് പുരോഹിത ബ്രഹ്മചര്യം കൊണ്ട് സഭാസ്ഥാപനങ്ങള്‍ നടത്തികൊണ്ടുപോകാനുള്ള മനുഷാദ്ധ്വാനം തുച്ഛമായവിലയ്ക്കു വാങ്ങാമെന്ന തൊഴിച്ചാല്‍പ്രത്യേക നേട്ടങ്ങളൊന്നുംഈവിഷയത്തില്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കുകയില്ല. അവിവാഹിത പൗരോഹിത്യത്തെപ്പറ്റിചിന്തിക്കുമ്പോള്‍ സഭയ്ക്ക് 'കുറഞ്ഞ കൂലിക്കാരെ ലഭിക്കുന്നു' എന്നവിഷയവും ്രപാധാന്യമര്‍ഹിക്കുന്നു. അതും ചര്‍ച്ചയ്ക്ക് വിഷയമാക്കേണ്ടതാണ്. സുബോധമുള്ള ഒരുമനുഷ്യനും ഇന്നത്തെ ലോകസാഹചര്യത്തില്‍ ജനസംഖ്യാവര്‍ദ്ധനവിനെ പ്രോത്സാഹിപ്പിക്കുകയില്ല.

എങ്കിലും കത്തോലിക്ക സഭ ജനനനിയന്ത്രണ പരിപാടികളെ എതിര്‍ക്കുന്നു. പാപപട്ടികയില്‍ അതിനും സ്ഥാനം കൊടുത്തിരിക്കുന്നു. അതുപോലെ പുരോഹിതരുടെ എണ്ണംകുത്തനേ കീഴോട്ടുഗമിക്കുന്ന ഇന്നത്തെസഭാസാഹചര്യത്തിലും സഭാമേലധികാരികളുടെ മനസ് വികാരത്തിലെ പ്രാകൃതചിന്താഗതി മാറ്റുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. കാലോചിതമായ പരിഷ്ക്കാരങ്ങള്‍ സഭയില്‍ വരുത്തിയില്ലെങ്കില്‍ കൂടുതല്‍ നാണക്കേടുകള്‍ ജനമദ്ധ്യത്തില്‍ സമ്പാദിക്കാമെന്നല്ലാതെ മറ്റൊന്നുംനേടാന്‍ പോകുന്നില്ല.

ബാലരതിക്കാരും സ്ത്രീലംഭടരുമായ പുരോഹിതര്‍ കാട്ടിക്കൂട്ടുന്ന വികൃതികള്‍ക്ക ്‌പോപ്പ്‌ലോകരോട് മാപ്പുപറയുന്ന ഇന്നത്തെ സാഹചര്യത്തില്‍ നടക്കാന്‍ പോകുന്ന ഈ ടെലികോണ്‍ഫെറന്‍സ് വളരെപ്രാധാന്യം അര്‍ഹിക്കുന്നഒന്നാണ്. അക്കാരണത്താല്‍ ത്തന്നെ ഈ അറിയിപ്പ് ലഭിക്കുന്നഎല്ലാവരും ജാതിമത ലിംഗ പ്രായ തൊഴില്‍ വ്യത്യാസങ്ങളൊന്നും കൂടാതെതങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ളഒരുവേദിയായി ഈ ടെലികോണ്‍ഫെറന്‍സിനെക്കണ്ട് അതില്‍ സംബന്ധിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.അതുപോലെവൈദികബ്രഹ്മചര്യം, ക്ലേര്‍ജികളുടെ അവിവാഹിതാവസ്ഥ തുടങ്ങിയകാര്യങ്ങള്‍ സഭയില്‍ ഇന്നത്തേപ്പോലെത്തന്നെ തുടര്‍ന്നേമതിയാവൂ എന്നുചിന്തിക്കുന്ന വൈദികരും അല്മായരും ധാരാളമുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സുവര്‍ണാവസരമാണ് ഈ ടെലിഫോണ്‍ ചര്‍ച്ച. ആയതിനാല്‍ ഈ അറിയിപ്പ് ലഭിക്കുന്ന പുരോഹിതരും കന്യാസ്ത്രികളുംഅല്മായരും മറ്റുമതക്കാരും എല്ലാം ആ ചര്‍ച്ചയില്‍ പങ്കെടുത്ത് അതിനെവിജയിപ്പിക്കണമെന്ന് പ്രത്യേകംഓര്‍മ്മപ്പെടുത്തുന്നു.

ടെലികോണ്‍ഫെറന്‍സ്വിവരങ്ങള്‍ചുവടെചേര്‍ക്കുന്നു.

March 14, 2018 Wednesday evening 9 pm Eastern Standard Time (New York Time)
Moderator: Mr. A. C. George
Please call preferably from your home land phone to enter the Teleconference Number: 1-712-770-4160. On prompt enter access code 605988#
Please see your time zone and enter the teleconference accordingly.
9 pm Eastern Time
8 pm Cetnral time
7 pm Mountain time
6 pm Pacific Time
For more information, please contact Chacko Kalarickal (586-601-5195) and Jose Kalliduckil (773-943-0416)

സ്‌നേഹാദരവുകളോടെ,
ചാക്കോ കളരിക്കല്‍,
13337 Windham Drive, Washington Township, MI 48094-3175
Mobile: 586-601-5195, Email: ckalarickal10@hotmail.com

March 10, 2018
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക