Image

മയക്ക് മരുന്ന് വില്പനക്കാർക്ക് വധശിക്ഷ നല്‍കണമെന്ന് ട്രംമ്പ്

പി പി ചെറിയാന്‍ Published on 12 March, 2018
മയക്ക് മരുന്ന് വില്പനക്കാർക്ക്  വധശിക്ഷ നല്‍കണമെന്ന് ട്രംമ്പ്
മൂണ്‍ ടൗണ്‍ഷിപ്പ് (പെന്‍സില്‍ വാനിയ): മയക്കുമരുന്ന് വ്യാപാരം നടത്തുന്ന മൊത്ത വ്യാപാരികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് അഭിപ്രായമെന്ന് പ്രസിഡന്റ് ട്രംമ്പ് വ്യക്തമാക്കി. മാര്‍ച്ച് 10 ശനിയാഴ്ച പെന്‍സില്‍വാനിയ മൂണ്‍ ടൗണ്‍ഷിപ്പില്‍ നടന്ന റിപ്പബ്ലിക്കന്‍ തിരഞ്ഞെടുപ്പ് യോഗത്തിലാണ് ട്രംമ്പ് തന്റെ അഭിപ്രായം തുറന്നടിച്ചത്.

ചൈനയിലും, സിംഗപ്പൂരിലും, ഇതിനകം തന്നെ നടപ്പാക്കി കഴിഞ്ഞ വധശിക്ഷ ഇവിടേയും മയക്കു മരുന്ന് ഡീലര്‍മാര്‍ക്ക് നല്‍കുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്തണമെന്നും ട്രംമ്പ് പറഞ്ഞു. ആദ്യമായാണ് ട്രംമ്പ് ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത്.

എത്രയോ നിരപരാധികളുടെ ജീവനാണ് മയക്ക് മരുന്നില്‍ ഹോമിക്കപ്പെടുന്നത്, എത്രയോ പേരാണ് മയക്കുമരുന്നിന് അടിമകളായി അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ഇതിന് ഏക പരിഹാരം ഡ്രഗ് ഡീലര്‍മാര്‍ക്കെതിരെ  കര്‍ശന നിയമ നിര്‍മ്മാണം (വധ ശിക്ഷ ഉള്‍പ്പെടെ)  മാതരമാണെന്നും ട്രംമ്പ് പറഞ്ഞു. 

തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുത്തവര്‍ കരഘോഷത്തോടെയാണ് ട്രംമ്പിന്റെ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന് നിയമ നിര്‍മ്മാണം നടത്തണമെങ്കില്‍ യു എസ് കോണ്‍ഗ്രസ്സില്‍ വ്യക്തമായ ഭൂരിപക്ഷം ആവശ്യമാണ്. അതിന് വോട്ടര്‍മാരുടെ പിന്തുണ ട്രംമ്പ് അഭ്യര്‍ത്ഥിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നും ട്രംമ്പ് വോട്ടര്‍മാരെ ഓര്‍മ്മപ്പെടുത്തി.
മയക്ക് മരുന്ന് വില്പനക്കാർക്ക്  വധശിക്ഷ നല്‍കണമെന്ന് ട്രംമ്പ്
മയക്ക് മരുന്ന് വില്പനക്കാർക്ക്  വധശിക്ഷ നല്‍കണമെന്ന് ട്രംമ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക