Image

മഹാരാഷ്ട്ര കര്‍ഷക സമരം: ലോങ്ങ്‌ മാര്‍ച്ചിന്‌ പിന്തുണയുമായി രാഹുല്‍ ഗാന്ധി

Published on 12 March, 2018
മഹാരാഷ്ട്ര  കര്‍ഷക സമരം: ലോങ്ങ്‌ മാര്‍ച്ചിന്‌ പിന്തുണയുമായി രാഹുല്‍ ഗാന്ധി


മുബൈ :  മഹാരാഷ്ട്രയുടെ കര്‍ഷക രോഷത്തിനു പിന്തുണയുമായി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . ഇത്‌ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്‌നമാണെന്നും രാഹുല്‍ ട്വീറ്റ്‌ ചെയ്‌തു .

കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെ തകര്‍ക്കുമെന്നാണ്‌ ശിവസേന പ്രതികരിച്ചത്‌. മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്‌ ശിവസേനയുടെ രൂക്ഷവിമര്‍ശനം. ലോങ്ങ്‌ മാര്‍ച്ചിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മഹാരാഷ്ട്ര നിയമസഭ ബഹിഷ്‌ക്കരിക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക