Image

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനില്ലെന്ന്‌ ഹൈക്കോടതി

Published on 12 March, 2018
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനില്ലെന്ന്‌ ഹൈക്കോടതി


നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനില്ലെന്ന്‌ ഹൈക്കോടതി. കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്‍ ദിലീപ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്ന വേളയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു

നേരെത്ത നടി ആക്രമിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ദിലീപ്‌ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നത്‌ വരെ വിചാരണ നടപടികള്‍ നിര്‍ത്തി വയ്‌ക്കണമെന്നാണ്‌ ദിലീപിന്റെ ആവശ്യം.

 പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും ദിലീപിനു ദൃശ്യങ്ങള്‍ നല്‍കുന്നതിനെ ഹൈക്കോടതിയിലും എതിര്‍ത്തു. ദിലീപിന്റെ കൈയില്‍ ദൃശ്യങ്ങളിലെത്തുന്നത്‌ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ്‌ പ്രോസിക്യൂഷന്‍ വാദം. മാര്‍ച്ച്‌ 21നു കേസില്‍ വിശദമായി വാദം കേള്‍ക്കും.
നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ്‌ പ്രതികള്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക