Image

നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.

Published on 12 March, 2018
നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.
ദമ്മാം: നവയുഗം ദമ്മാം സിറ്റി മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. ദമ്മാം മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 33 അംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, ഗോപകുമാറിന്റെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു.

ജെയിംസ് കാറ്റാടി (രക്ഷാധികാരി), ഗോപകുമാര്‍ (പ്രസിഡന്റ്), തമ്പാന്‍ നടരാജന്‍, സൈഫുദ്ദീന്‍ (വൈസ് പ്രസിഡന്റ്മാര്‍), ശ്രീകുമാര്‍ വെള്ളല്ലൂര്‍ (സെക്രട്ടറി), സിജു കായംകുളം, രതീഷ് (ജോയിന്റ് സെക്രട്ടറിമാര്‍), ശ്രീലാല്‍ (ഖജാന്‍ജി), നിസാം കൊല്ലം (ജീവകാരുണ്യവിഭാഗം കണ്‍വീനര്‍), റിയാസ് (കുടുംബവേദി കണ്‍വീനര്‍), നിസാര്‍ ആലപ്പുഴ (കലാവേദി കണ്‍വീനര്‍), സുമി ശ്രീലാല്‍ (വനിതാവേദി കണ്‍വീനര്‍) എന്നിവരെ ദമ്മാം സിറ്റി മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു. 



നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.
നവയുഗം ദമ്മാം സിറ്റി മേഖല ഭാരവാഹികള്‍; ഗോപകുമാര്‍ - പ്രസിഡന്റ്, ശ്രീകുമാര്‍ വെള്ളല്ലൂര്‍ - സെക്രട്ടറി, ശ്രീലാല്‍ - ഖജാന്‍ജി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക