Image

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; അപ്പീല്‍ നല്‍കി

Published on 12 March, 2018
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; അപ്പീല്‍ നല്‍കി
കൊച്ചി: അതിരൂപത ഭൂമിയിടപാട് കേസില്‍ സീറോ മലബാര്‍ സഭ ആര്‍ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കേസില്‍ ഒന്നാം പ്രതിയും മാര്‍ ആലഞ്ചേരിയാണ് .

ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്ബാടന്‍, ഭൂമിയിടപാടില്‍ ഇടനിലക്കാരനായിരുന്ന സജു വര്‍ഗീസ്  
എന്നിവരാണ് മറ്റു പ്രതികള്‍. 

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം പോലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 
വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

അതിനിടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദ്ദിനാള്‍ ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കി. സിഗിംള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കാനോന്‍ നിയമപ്രകാരമാണ് സഭ പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ കോടതിക്ക്   ഇടപെടാനാകില്ലെന്നും
 ഹര്‍ജിയില്‍ പറയുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നും ചൂണ്ടിക്കാട്ടി.

ഈ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. ഈ ഹര്‍ജിയില്‍ തീരുമാനം വന്ന ശേഷമേ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സെന്‍ട്രല്‍ സിഐ അനന്ത് ലാല്‍ അറിയിച്ചു.

കേസെടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്

കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പോലീസ് കേസെടുക്കാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ദിനാളിനും സഹപ്രവര്‍ത്തകര്‍ക്കും നിമയനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ പോകാന്‍ പോലീസ് അവസരം നല്‍കുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.

സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. കര്‍ദിനാള്‍ രാജാവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം.

അറസ്റ്റ് ഉണ്ടായാല്‍ വിചാരണ കൂടാതെ ജയിലില്‍ കിടക്കേണ്ടി വരുമെന്നതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നുണ്ട് കേരളത്തിലെ ക്രൈസ്തവ മേലധ്യക്ഷനെതിരെ ഇത്തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ കെസിബിസിയും ഉന്നത വൈദിക സമിതിയും ശനിയാഴ്ച വരെ ശ്രമിച്ചിരുന്നുവെങ്കിലും കാര്യമായ പുരോഗമനം ഉണ്ടായിരുന്നില്ല.
 
Join WhatsApp News
കത്തോലിക്കന്‍ 2018-03-12 08:14:42
അവനവനു അധികാരമുള്ള സ്വത്ത് വില്‍ക്കുന്നതില്‍ എന്തു ഗൂഡാലോചന? എന്തു വിശ്വാസ വഞ്ചന? നീരവ് മോഡിക്കും മറ്റും കടം കൊടുത്ത അധിക്രുതര്‍ക്കും സര്‍ക്കാരിനും എതിരെ ആദ്യം കേസെടുക്കട്ടെ. അതു പൊതു സ്വത്താണല്ലൊ.
ഇത് സഭയുടെ സ്വത്താണു. സഭാ നിയമം അനുസരിച്ച് ഭരിക്കുന്നത്. അതു വില്‍ക്കാന്‍ എല്ലാ അധികാരവും കര്‍ദിനാളിനുണ്ട്. അപ്പോള്‍ പിന്നെ സഭാ നിയമം ലംഘിച്ചോ എന്നതു മാത്രമാണുപ്രശ്‌നം. അല്ലാതെ മറ്റു കുറ്റക്രുത്യമൊന്നും നടന്നിട്ടില്ലെന്നതാണു സത്യം.
കേസും മറ്റും ക്രൈസ്തവ സമൂഹത്തെ പൊതുവില്‍ അപഹസിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു പ്രവണത കേരളത്തിലുണ്ട്. മറ്റു മതങ്ങളിലെ വര്‍ഗീയ വാദികള്‍ അതു ചാകരയായി ഉപയോഗിക്കുന്നു.
കര്‍ദിനാളിനെതിരെ കേസിനു പോയ കുഞ്ഞാടിനെ സഭയില്‍ നിന്നു പുറത്താക്കണം. പ്രകടനം നടത്തിയ വൈദികരും വീട്ടില്‍ പോയി ഇരിക്കട്ടെ. വിശ്വാസിയുടെ കാശു കൊണ്ട് കൊഴുത്തു തടിച്ചിട്ട് സഭയേയും വിശ്വാസിയേയും അവഹേളിക്കുന്ന ഇക്കൂട്ടരെ സഭക്കു വേണ്ട. ഒടുക്കത്തെ ഒരു പ്രാദേശിക വാദം പോയി തുലയട്ടെ.
കത്തോലിക്കന്‍ 

കപ്യാർ 2018-03-12 09:46:38
ഇതുപോലുള്ള കുറെ എണ്ണത്തിനെ പിടിച്ചു അകത്തിട്ടാൽ ക്രിസ്ത്യാനിക്ക് തലയിൽ മുണ്ടു ഇടാതെ പുറത്തിറങ്ങി നടക്കാം. വീട് തോറും കത്തനാർ കര തോറും മെത്രാന്മാർ എന്നൊരു ചൊല്ല് പോലെ ആണ് ഇപ്പോൾ കേരളത്തിലും മറ്റു മലയാളികൾ ഉള്ളിടത്തും. ഇവരുടെ ശല്യവും പിടിച്ചു പറിയും കാരണം ജനത്തിന് പള്ളിയിൽ പോകാൻ വരെ സാധിക്കുന്നില്ല. മുപ്പതു മീറ്റർ കളർ കുപ്പായവും, ഗോത്ര മൂപ്പന്റെ തൊപ്പിയും വടിയും പിന്നെ എടുത്ത പൊങ്ങാത്ത സ്വർണ കുരിശും മാലയും ഇട്ടു അത്യ ആഡമ്പര വാഹനത്തിൽ ആണ് എഴുന്നള്ളത്തു. എന്നിട്ടു യേശുവിന്റെ എളിമയെക്കുറിച്ചു പ്രസംഗവും. നാട്ടിലെ നിയമ വ്യവസ്ഥ ഇവർക്ക് പുല്ലു വില ആണ്. തലച്ചോറ് ഇവറ്റകൾക്ക് പണയം വെച്ച് സ്വർഗത്തിൽ പോകാൻ കുറെ മന്ദ ബുദ്ധികൾ ഉള്ളതാണ് ഇവരുടെ വളർച്ചക്ക് കാരണം. യൂറോപ്പിൽ ക്രിസ്ത്യൻ സഭക്ക് സംഭവിച്ചത് തന്നെ താമസിക്കാതെ ഇന്ത്യയിലും നടക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക