Image

ഞങ്ങള്‍ സഭാ തലവനൊപ്പം: കൊച്ചിയില്‍ വിശ്വാസികളുടെ പ്രതിഷേധ റാലി

Published on 12 March, 2018
ഞങ്ങള്‍ സഭാ തലവനൊപ്പം: കൊച്ചിയില്‍ വിശ്വാസികളുടെ പ്രതിഷേധ റാലി
കൊച്ചി: ഒരു വിഭാഗം വൈദികരുടെ നടപടിക്കെതിരെ അല്‍മായരുടെ പ്രതിഷേധം. ഇന്ത്യന്‍ കാത്തലിക് ഫോറം സംഘടിപ്പിച്ച പ്രതിഷേധവും പ്രാര്‍ഥനാ യജ്ഞവും വി.വി. അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കാത്തലിക് ഫോറം പ്രസിഡന്റ് മെല്‍ബിന്‍ പന്തക്കല്‍ അധ്യക്ഷത വഹിച്ചു.

വിമത വൈദികരെയും അവര്‍ക്കു നേതൃത്വം നല്‍കുന്ന സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും പുറത്താക്കണമെന്നു കാത്തലിക് ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ മാപ്പു പറഞ്ഞാല്‍ മാത്രം തിരിച്ചെടുത്താല്‍ മതി. ഭൂമി ഇടപാടു പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെ ചില വൈദികര്‍ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നു പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

കാനോന്‍ നിയമം ഗൗനിക്കേണ്ടതില്ലെന്നും സിനഡിന്റെ തീരുമാനങ്ങള്‍ മാനിക്കരുതെന്നും പറയുന്ന വൈദികര്‍ സഭയെ പൊതുസമൂഹത്തില്‍ അപഹാസ്യമാക്കുകയാണ്. അത്തരം ശ്രമങ്ങള്‍ ചെറുക്കും.

പിതാവിനെതിരെ തെരുവീഥിയില്‍ കലാപമുണ്ടാക്കാന്‍ മക്കള്‍ ശ്രമിക്കുന്നതുപോലെയാണു ചില വൈദികര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കുത്തിത്തിരിപ്പുണ്ടാക്കുന്നത്.

പ്രകടനത്തിനു ബിനു ചാക്കോ, ടിജോയ് തോമസ്, ഡാല്‍ബി ഇമ്മാനുവല്‍, ലാലി ജോസ്, കെന്നഡി കരിമ്പിന്‍കാലായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഞങ്ങള്‍ സഭാ തലവനൊപ്പം: കൊച്ചിയില്‍ വിശ്വാസികളുടെ പ്രതിഷേധ റാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക