Image

സമാജ്‌വാദിയുടെ രാജ്യസഭാ സീറ്റ് ജയാബച്ചന്; പ്രതിഷേധിച്ച് നരേഷ് അഗര്‍വാള്‍ ബി.ജെ.പിയിലേക്ക്

Published on 12 March, 2018
സമാജ്‌വാദിയുടെ രാജ്യസഭാ സീറ്റ് ജയാബച്ചന്; പ്രതിഷേധിച്ച് നരേഷ് അഗര്‍വാള്‍ ബി.ജെ.പിയിലേക്ക്

ലഖ്‌നൗ: മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ജയാ ബച്ചന് രാജ്യാസഭയിലേക്ക് സീറ്റ് നല്കിയ സമാജ് വാദി പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. നരേഷ് അഗര്‍വാളിന്റെ മകനും എംഎല്‍എയുമായ നിതിന്‍ അഗര്‍വാളും ബിജെപിയില്‍ ചേരും. 

ദേശീയ പാര്‍ട്ടിയല്ലെങ്കില്‍ സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാനാവില്ലെന്ന തിരിച്ചറിവിലാണ് സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നതെന്ന് നരേഷ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ആകൃഷ്ടനായി. മുലായംസിങ് യാദവിനോടും രാം ഗോപാല്‍ യാദവിനോടും ബഹുമാനമുണ്ടെങ്കിലും കോണ്‍ഗ്രസുമായും ബിഎസ്പിയുമായും സഖ്യം ചേരാനുള്ള പ്രവര്‍ത്തനങ്ങളില്‍ താന്‍ ആകൃഷ്ടനായി. മുലായംസിങ് യാദവിനോടും രാം ഗോപാല്‍ യാദവിനോടും ബഹുമാനമുണ്ടെങ്കിലും കോണ്‍ഗ്രസുമായും ബിഎസ്പിയുമായും സഖ്യം ചേരാനുള്ള പാര്‍ട്ടി തീരുമാനം സങ്കടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എനിക്ക് സീറ്റ് നല്കാതെ സിനിമകളില്‍ ഡാന്‍സ് ചെയ്തു നടന്നൊരുവള്‍ക്ക് പാര്‍ട്ടി രാജ്യസഭയിലേക്ക് സീറ്റ് നല്കിയത് സങ്കടകരമാണ്'. ജയാ ബച്ചനെ പരാമര്‍ശിച്ച് അഗര്‍വാള്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭയില്‍ 47 എംഎല്‍എമാരാണ് സമാജ് വാദി പാര്‍ട്ടിക്കുള്ളത്. അംഗബലം വച്ച് ഒരാളെ മാത്രമേ എസ്പിക്ക് ജയിപ്പിക്കാനാകൂ. ബിജെപിയിലേക്ക് ചുവടുമാറുന്നതായ അഭ്യൂഹത്തെത്തുടര്‍ന്ന് അഗര്‍വാളിന് പാര്‍ട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു.  

Join WhatsApp News
Vaynakkaran 2018-03-12 15:47:22
He is right. Giving importance and giving seats to these Cinema stars should be stopped. Most of these stars are lazy, iresponsible, waste and they do not understand the real purse or sufferings of the people.
Making Muskesh, innocent, Jagadeesh, kpac lalitha, Hemamalini, jayabhan, suresh Gopi   etc... etc..  as MPS, MLAs all shulde be stopped. There are more qualified  people.  Vote them out.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക