Image

കേരളത്തിലെ ആശുപത്രികളിലെ പരിക്കേല്‍ക്കുന്ന പാര്‍ക്കിങ്ങ്.

ജോസഫ് ഇടിക്കുള Published on 13 March, 2018
കേരളത്തിലെ ആശുപത്രികളിലെ  പരിക്കേല്‍ക്കുന്ന പാര്‍ക്കിങ്ങ്.
ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വരെ സ്വകാര്യമള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളെ ആശ്രയിക്കുന്നവരാണ് മലയാളി. ഇവയില്‍ പല ആശുപത്രികളുടെയും പരസ്യങ്ങളില്‍ കാണുന്ന വാചകമാണ് 'ആധുനിക സൗകര്യങ്ങളോടെ, ലോകോത്തര നിലവാരമുള്ള ആശുപത്രി' എന്നത്.

എന്നാല്‍, കേരളത്തിലെ 90% ഇത്തരത്തിലുള്ള ഒരാശുപത്രിയിലേക്ക് രോഗിയേയും കൊണ്ടുപോകുന്ന ഒരാള്‍, തന്റെ വാഹനം പാര്‍ക്ക് ചെയ്യാന്‍ കാണിക്കുന്ന പെടാപ്പാടുകള്‍ കണ്ടാല്‍ 'പാര്‍ക്കിംഗ് സൗകര്യം' ലഭ്യമാക്കുക എന്നത് ആശുപത്രി ഉടമസ്ഥരുടെ ചുമതലയല്ലായെന്നും, മേല്‍ പറഞ്ഞ 'ലേകോത്തര നിലവാരത്തില്‍' അവ വരില്ല എന്നും തോന്നിപ്പോകും. അടിയന്തിര ആവശ്യത്തിന് ഒരു രോഗിയെ കാഷ്വാലിറ്റിയിലെത്തിച്ചാല്‍, രോഗിയെ ഇറക്കുമ്പോഴേക്കും സെക്യൂരിറ്റിഗാര്‍ഡ് എത്തി വണ്ടി മാറ്റാനാവശ്യപ്പെടും. രോഗിയെ കാഷ്വാലിറ്റിയില്‍ ഇറക്കി, രോഗിയെകൊണ്ട് ചെന്ന ആള്‍ തന്റെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ ആശുപത്രി കവാടവും കടന്ന് നെട്ടോട്ടം ഓടും. അങ്ങനെ ഒരുവിധം വാഹനം പട്ടണത്തിലെവിടെയെങ്കിലുമോ നാട്ടുകാരുടെ വീടുകള്‍ക്ക് മുന്‍പിലോ  പാര്‍ക്ക് ചെയ്തശേഷം, ഓട്ടോപിടിച്ച് ആശുപത്രിയിലെത്തിയിട്ട് വേണം രോഗവിവരം ഡോക്ടറോട് പറയാന്‍.  അതുവരെ അനാഥനായി കാഷ്വാലിറ്റി ബെഡില്‍ കിടക്കേണ്ട അവസ്ഥയാണ് പലപ്പോഴും രോഗിക്ക്.

എറണാകുളം ജില്ലയില്‍ മാത്രം ചെറുതും വലുതുമായി നൂറോളം ആശുപത്രികളുണ്ട്. കേരളത്തില്‍ മൊത്തം നോക്കിയാല്‍ എണ്ണം ആയിരത്തിനടുത്ത് വരും. ഇവയില്‍ നല്ലൊരു ശതമാനത്തിനും ചഅആഒ, കടഛ തുടങ്ങിയ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട് എന്നാണ് അവകാശവാദം.  ഉദാഹരണത്തിന്, എറണാകുളം പോലുള്ള തിരക്കേറിയ നഗരത്തിലെ ഒരാശുപത്രിയുടെ കാര്യം മാത്രം നോക്കാം. വര്‍ഷങ്ങളുടെ പാരമ്പര്യം, 1200 ബെഡിലധികം രോഗികള്‍, രണ്ട് ലക്ഷത്തിലധികം ടൂ. എ േബില്‍ഡിംഗ്, അതില്‍ അരലക്ഷത്തോളം ടൂ. എ േവിസ്ത്രിതിയില്‍ ഓപ്പറേഷന്‍ തീയറ്ററും വിവിധ കഇഇഡ വും, ചഅആഒ, കടഛ തുടങ്ങിയ അക്രഡറ്റേഷനും. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ആശുപത്രിയില്‍ ആകെ കാര്‍പാര്‍ക്കിങ്ങ്  സൗകര്യം കേവലം അമ്പതിനടുത്ത് മാത്രം !!! കേരളത്തിലെ പല വന്‍കിട മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളുടെയും അവസ്ഥ ഇതാണ്, അല്ലെങ്കില്‍ ഇതിലും പരിതാപകരമാണ് എന്നതാണ് വസ്തുത.

കേരളത്തില്‍ ഒരു കെട്ടിടം പണിയണമെങ്കില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ അനുവാദം ലഭിക്കണം. അത് ലഭിക്കണമെങ്കില്‍ ബില്‍ഡിങ്ങ് റൂള്‍സില്‍ പറയുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് നിര്‍ബന്ധം. അതില്‍ പ്രധാനമാണ് ആവശ്യത്തിനുള്ള പാര്‍ക്കിങ്ങ് സൗകര്യം ലഭ്യമാക്കുക എന്നത്.

പാര്‍ക്കിങ്ങ് സൗകര്യം പ്ലാനില്‍ കാണിച്ച്, പുതിയ കെട്ടിടത്തിന് അനുമതി വാങ്ങും. എന്നിട്ട് ഒരിഞ്ച് ഭൂമി വിടാതെ കെട്ടിടം കെട്ടിപൊക്കും. ആശുപത്രികള്‍ സഭയുടെയും കോര്‍പ്പറേറ്റുകളുടെയും ഉടമസ്ഥതയിലാവുമ്പോള്‍, അവര്‍ക്കറിയാം തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ എങ്ങനെ വരുതിയിലാക്കണമെന്ന്.

രോഗികളുടെയും മറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ സ്ഥലം (ആശുപത്രി കെട്ടിടത്തിന്റെ വിസ്തൃതിക്ക് ആനുപാതികമായി ) ലഭ്യമാക്കാന്‍ ആശുപത്രി മാനേജ്‌മെന്റിന് ഉത്തരവാദിത്വമുണ്ട്. അതാണ് നിയമം എന്നിരികാകെ, അത് ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ മാറിമാറി വരുന്ന സര്‍ക്കാരും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ഈ വിഷയത്തില്‍ വിശദമായ ഒരന്വേഷണം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായാല്‍, പ്രസ്തുത ആശുപത്രി മാനേജ്‌മെന്റുകളുടെയും, ആ കെട്ടിടങ്ങള്‍ നിയമവിരുദ്ധമായി പണിയാനും, പ്രവര്‍ത്തിക്കാനും അനുവാദം നല്കിയ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷനുകളിലെ ഉദ്യോഗസ്ഥതലത്തിലെ അവരുടെ ഒത്തുകളികളുടെയും, എല്ലാ കള്ളത്തരങ്ങളും പകല്‍ പോലെ വെളിച്ചത്ത് വരും.

അടിയന്തര ഘട്ടത്തില്‍ രോഗിയുമായി കാഷ്വാലിറ്റിയിലെത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും സൗജന്യ വാലറ്റ് പാര്‍ക്കിങ്ങ് സൗകര്യം, വാഹനത്തിന്റെ െ്രെഡവര്‍ ആവശ്യപ്പെട്ടാല്‍, അവ ആശുപത്രി ലഭ്യമാക്കുന്നു എന്നുറപ്പ് വരുത്തുക. അല്ലാത്ത ആശുപത്രികളുടെ ലൈസന്‍സ് താല്കാലികമായി മേല്‍ സൗകര്യം ലഭ്യമാക്കുന്നവരെ റദ്ദ്‌ചെയ്ത് പിഴ ചുമത്തുക. അഞ്ച് ബെഡിന് ഒരു പാര്‍ക്കിങ്ങ് സൗജന്യമായി ആശുപത്രി ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം, ലഭ്യമായ പാര്‍ക്കിങ്ങിന് ആനുപാതകമായി മാത്രം ബെഡുകള്‍ക്ക് അനുമതി നല്കുക. ഇത് െ്രെപവറ്റ്  സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഒരുപോലെ ബാധകമാക്കുക. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആശുപത്രികള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് രണ്ട് മാസത്തെ നോട്ടീസ് നല്കുക തുടങ്ങി നിരവധി പോംവഴികള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കാവുന്നതും, അവ കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ ഈ ദുരിതത്തിന് ഒരു ശാശ്വതപരിഹാരം ഉണ്ടാക്കാവുന്നതേയൊള്ളൂ.

( ലേഖകന്‍ : മനോജ് കെ. വര്‍ഗീസ്
ഇന്ത്യയിലും  വിദേശത്തുമായി നിരവധി സംഗീതനിശകള്‍  സംവിധാനം ചെയ്ത്, തന്റേതായ മുഖമുദ്ര പതിപ്പിച്ച കലാകാരന്‍. 
പത്രപ്രവര്‍ത്തനരംഗത്തും, പബ്ലിക് റിലേഷന്‍സ് രംഗത്തും സാമൂഹിക രംഗത്തും സജീവമായിരുന്ന പതിനെട്ട് വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്ത തേടിയെത്തിയിട്ടുണ്ട്. വിഖ്യാത ചിത്രകാരനായ എം. എഫ്. ഹുസൈന്റെ സെക്രട്ടറിയും അസോസിയേറ്റുമായും പ്രവൃത്തിച്ചിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന, സാമൂഹ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, ആക്ഷപഹാസ്യത്തിലൂടെ കഥപറയുന്ന സിനിമയുടെ പണിപ്പുരയിലാണ് ഈ നെടുംമ്പാശ്ശേരി സ്വദേശി.)


കേരളത്തിലെ ആശുപത്രികളിലെ  പരിക്കേല്‍ക്കുന്ന പാര്‍ക്കിങ്ങ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക