Image

യുവതിയെ യൂബര്‍ ടാക്‌സിയില്‍ പൂട്ടിയിട്ട്‌ അക്രമിക്കാന്‍ ശ്രമം; െ്രെഡവര്‍ അറസ്റ്റില്‍

Published on 13 March, 2018
യുവതിയെ യൂബര്‍ ടാക്‌സിയില്‍ പൂട്ടിയിട്ട്‌ അക്രമിക്കാന്‍ ശ്രമം; െ്രെഡവര്‍ അറസ്റ്റില്‍


ന്യൂദല്‍ഹി: യൂബര്‍ ടാക്‌സിയില്‍ യുവതിയെ െ്രെഡവര്‍ പൂട്ടിയിട്ട്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കുറ്റാരോപിതനായ െ്രെഡവര്‍ സഞ്ചുവിനെ ഹരിയാനയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തതായി ദല്‍ഹി പൊലീസ്‌ അറിയിച്ചു. എന്നാല്‍ ഇയാള്‍ ഓടിച്ച വാഹനം യൂബര്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തതാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. ഓഫിസില്‍ നിന്ന്‌ വീട്ടിലേക്ക്‌ സ്വന്തം വാഹനത്തിലാണ്‌ രോഹിണി സ്വദേശിയായ യുവതി പോയിരുന്നത്‌. ചില കാരണങ്ങള്‍ കൊണ്ട്‌ വെള്ളിയാഴ്‌ച യൂബര്‍ വിളിക്കുകയായിരുന്നു.

യാത്ര തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കകം വാഹനം വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങി. ആളൊഴിഞ്ഞ ഭാഗത്തേക്കാണ്‌ പോവുന്നതെന്ന്‌ മനസിലാക്കിയ യുവതി യൂബര്‍ ആപ്പ്‌ പരിശോധിച്ചപ്പോള്‍ െ്രെഡവര്‍ മറ്റാരോ ആണെന്ന്‌ തിരിച്ചറിഞ്ഞു. തുടര്‍ന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ്‌ െ്രെഡവര്‍ സെന്‍ട്രല്‍ ലോക്ക്‌ ഉപയോഗിച്ച്‌ യുവതിയെ കാറില്‍ പൂട്ടിയത്‌.

െ്രെഡവര്‍ മദ്യപിച്ചതായും ആരെയോ വിളിച്ച്‌ തമ്മില്‍ കാണുന്നതിനെക്കുറിച്ച്‌ പറഞ്ഞതായും യുവതി പറഞ്ഞു. തുടര്‍ന്ന്‌ അടുത്ത ജംഗ്‌ഷനില്‍ വേഗത കുറച്ചപ്പോള്‍ ഡോര്‍ തുറന്ന്‌ പുറത്ത്‌ ചാടി പൊലീസ്‌ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ സഹായം തേടുകയായിരുന്നു.

വാഹനം ഓടിച്ച െ്രെഡവര്‍ക്ക്‌ ലൈസന്‍സ്‌ ഇല്ലെന്നും ടാക്‌സിക്ക്‌ ഉണ്ടാവേണ്ട മഞ്ഞ നമ്പര്‍ പ്ലേറ്റ്‌ ഉണ്ടായിരുന്നില്ലെന്നും പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക