നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. എറണാകുളം
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസിലെ
മുഴുവന്‍ പ്രതികളോടും ഹാജരാകുവാന്‍ കോടതിയില്‍ നിന്ന് സമന്‍സ്
അയച്ചിട്ടുണ്ടെങ്കിലും എട്ടാംപ്രതിയായ ദിലീപ് ഹാജരാകില്ലെന്നാണ് സൂചന. കുറ്റപത്രം
വായിച്ചുകേള്‍പ്പിക്കുന്നതിനും , പ്രാരംഭവാദവുമാണ് നാളത്തെ
നടപടിക്രമങ്ങള്‍.
കേസിലെ ഒന്നാം പ്രതി പള്‍സര്‍
സുനി(സുനില്‍കുമാര്‍)യുള്‍പ്പടെ ആറുപേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരെ പൊലീസ്
കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ദിലീപ് അടക്കമുള്ള ഏഴുപ്രതികള്‍
ജാമ്യത്തിലാണുള്ളത്. അതേസമയം ദിലീപ് വിചാരണയ്ക്ക് നേരിട്ട് ഹാജരാകണോ എന്ന
കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍
പറയുന്നത്.
ദിലീപ് അഭിഭാഷകന് മുഖേന അവധിക്ക് അപേക്ഷിക്കുമെന്നും
റിപ്പോര്‍ട്ടുകളുണ്ട്. സുനില്‍കുമാര്‍ ദിലീപിനെതിരെ പരസ്യമായി പരാമര്‍ശങ്ങള്‍
ഉന്നയിക്കുന്ന സാഹചര്യത്തില്‍ പ്രതികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടെന്ന്
ദിലീപിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
അതേസമയം ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള
തെളിവുകള്‍ ലഭിക്കുവാന്‍ വേണ്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇപ്പോഴും
കോടതിയുടെ പരിഗണനയിലാണ്. രേഖകള്‍ ലഭിക്കുന്നതുവരെ കേസിന്റെ വിചാരണ
നീട്ടിവയ്ക്കമമെന്ന് ആവശ്യം കോടതി ഇന്നലെ തള്ളിയിരുന്നു.