Image

ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ അമിതാഭ്‌ ബച്ചന്‌ ദേഹാസ്വാസ്ഥ്യം

Published on 13 March, 2018
 ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ അമിതാഭ്‌ ബച്ചന്‌ ദേഹാസ്വാസ്ഥ്യം
ആമിര്‍ ഖാന്‍ ചിത്രം തഗ്‌സ്‌ ഓഫ്‌ ഹിന്ദൊസ്ഥാന്‍ ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ അമിതാഭ്‌ ബച്ചന്‌ ദേഹാസ്വാസ്ഥ്യം. ജോദ്‌പൂരില്‍ ഷൂട്ടിംഗ്‌ നടന്നുകൊണ്ടിരിക്കെയാണ്‌ പെട്ടെന്ന്‌ അദ്ദേഹത്തിന്‌ തളര്‍ച്ച അനുഭവപ്പെട്ടത്‌.

 മുംബൈയില്‍നിന്ന്‌ മികച്ച ഡോക്ടര്‍മാരുടെ സംഘം ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ എത്തി അദ്ദേഹത്തെ പരിശോധിച്ചു.

തളര്‍ച്ചയില്‍നിന്ന്‌ കരകയറിയ അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിലാണ്‌. എന്താണ്‌ തളര്‍ച്ചയ്‌ക്ക്‌ കാരണമെന്നോ എന്താണ്‌ രോഗമെന്നോ വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക