Image

ഉപരിപഠനത്തിനായി നാട്ടിലേക്കു പോകുന്ന കുട്ടികള്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

Published on 13 March, 2018
ഉപരിപഠനത്തിനായി നാട്ടിലേക്കു പോകുന്ന കുട്ടികള്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

ദമാം: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 10, 12 ക്ലാസുകള്‍ പൂര്‍ത്തീകരിച്ചു ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന കുട്ടികള്‍ക്കുള്ള യാത്രയയപ്പ് ദമാം ടൗണ്‍ കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ ഈ കഴിഞ്ഞ വ്യാഴാഴ്ച മാര്‍ച്ച് ഒന്നിന് വൈകുന്നേരം എട്ടരയ്ക്ക് ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. പ്രസിഡന്റ് ഷാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ വിനോദ് ബാലകൃഷ്ണന്‍ സ്വാഗതവും നവോദയ കേന്ദ്ര കുടുംബവേദി എക്‌സിക്യൂട്ടീവ് നന്ദിനി മോഹന്‍ , നവോദയ ദമാം ടൗണ്‍ ഏരിയ സെക്രട്ടറി അസീം വെഞ്ഞാറമൂട് എന്നിവര്‍ എന്നിവര്‍ ആശംസയും അര്‍പ്പിച്ചു.

പ്രോഗ്രാമിന്റെ മുഖ്യ അതിഥി ദമാം ഇന്ത്യന്‍ സ്‌കൂളിലെ കൗണ്‍സിലര്‍ സംഗീത ശ്രീകുമാര്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ മുഖ്യ പ്രഭാഷണം വളരെ ശ്രദ്ധേയമായി. ഏരിയ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ കുട്ടികള്‍ക്ക് മൊമെന്േറാ നല്‍കി. ഏരിയാ ട്രഷറര്‍ സുരേഷ് നന്ദി പറഞ്ഞ ചടങ്ങില്‍ 32 കുട്ടികളോടൊപ്പം പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചു പോകുന്ന കുടുംബാംഗങ്ങള്‍ക്കും ഇതേ വേദിയില്‍ യാത്രയയപ്പ് നല്‍കുകയുണ്ടായി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക