Image

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലേക്കു ജോര്‍ജ് ഏബ്രഹാമിനും, മൊഹിന്ദര്‍ സിംഗ് ഗിത്സിയനും ക്ഷണം

Published on 13 March, 2018
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലേക്കു ജോര്‍ജ് ഏബ്രഹാമിനും, മൊഹിന്ദര്‍ സിംഗ് ഗിത്സിയനും ക്ഷണം
ന്യു യോര്‍ക്ക്: ഈ മാസം 17, 18 തീയതികളില്‍ ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി 84-മത് പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍ സിയന്‍എന്നിവര്‍ പങ്കെടുക്കും. അമേരിക്കയില്‍ നിന്നു ഇവരെ മാത്രമാണു ക്ഷണിച്ചിട്ടുള്ളത്

സ്റ്റേറ്റ്, ജില്ല, ബ്ലോക്ക് തലനേതാക്കള്‍ പങ്കെടുക്കുന്ന സമ്മേനമാണു പ്ലീനറി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായ ശേഷം നടത്തുന്ന ആദ്യത്തെ പ്ലീനറി എന്ന പ്രത്യേകതയുമുണ്ട്. നയപരമായ പല തീരുമാനങ്ങളും സമ്മേളണത്തില്‍ ഉണ്ടാവുമെന്നു കരുതുന്നു.

ഐ.എന്‍.ഒ.സി സ്ഥാപക ജനറല്‍ സെക്രട്ടറിയും പിന്നീടു പ്രസിഡന്റും ചെയര്‍മാനുമായിരുന്നു ജോര്‍ജ് ഏബ്രഹാം. പിന്നീട് സാം പിത്രോഡ ചെയര്‍മാനായി ഏകീക്രുത സംഘടനയായി ഐ..ഒ.സി.ക്കു രൂപം കൊടുത്തപോള്‍ വൈസ് ചെയറായി. യു.എന്നിലെ മുന്‍ ചീഫ് ടെക്‌നിക്കല്‍ ഓഫീസറാണ്.

മൊഹിന്ദര്‍ സിംഗ് ഗിത്സിയന്‍ നേരത്തെ ഐ.എന്‍.ഒസ്. വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചിരുന്നു.
പാര്‍ട്ടി ട്രഷറര്‍ മോട്ടിലാല്‍ വോറയാണുഇരുവര്‍ക്കും ക്ഷണക്കത്തയച്ചത്.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലേക്കു ജോര്‍ജ് ഏബ്രഹാമിനും, മൊഹിന്ദര്‍ സിംഗ് ഗിത്സിയനും ക്ഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക