Image

കട്ടിലൊഴിയാന്‍ കാത്തിരിക്കുന്ന സ്ഥാനാര്‍ഥികള്‍

Published on 13 March, 2018
കട്ടിലൊഴിയാന്‍ കാത്തിരിക്കുന്ന സ്ഥാനാര്‍ഥികള്‍
ഫെഡറേഷന്‍ സംഘടനാ പ്രവര്‍ത്തകരുടെ ചില മിഥ്യാധാരണകള്‍ക്കും, എടുത്തുചാട്ടങ്ങള്‍ക്കും വിരാമമിടാന്‍ സമയമായില്ലേ? ഇതു ഫോമ എന്ന സംഘടനയുടെ ചിരകാല ശൈലിയുടെ അടിസ്ഥാനത്തില്‍ കുറിക്കുന്ന ചില ചിന്തകള്‍ മാത്രം.

ഒരു കണ്‍വന്‍ഷനു തിരശീല വീഴും മുമ്പേ, തെരഞ്ഞെടുക്കപ്പെട്ടവര്‍ ആ സ്ഥാനം ഏറ്റെടുക്കുമുമ്പെ അടുത്ത തെരഞ്ഞെടുപ്പിനുള്ള കച്ചയുംകെട്ടി ഇറങ്ങുന്ന സംഘടനാ പ്രവര്‍ത്തകരോട്: ഇതു സംഘടനാ പ്രവര്‍ത്തന താത്പര്യമോ? അതോ സ്വയം തന്നെത്തന്നെ മാധ്യമങ്ങളിലും, സോഷ്യല്‍മീഡിയയിലും ഉയര്‍ത്തിക്കാട്ടാനുള്ള പ്രവണതയോ? തെരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ടുവര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് രൂപരേഖ തയാറാക്കും മുമ്പേ ഇറങ്ങിത്തിരിക്കുന്നവരോട് പുഴ മൈലുകള്‍ക്കപ്പുറം ആണെന്നിരിക്കെ ഉടുമുണ്ട് തലയില്‍ക്കെട്ടുന്ന ധാര്‍മ്മികത ഒന്നു നിര്‍ത്തിക്കൂടെ?

ഞാന്‍ ഏറ്റവും മുമ്പേ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായതിനാല്‍ തെരഞ്ഞെടുക്കപ്പെട്ടുവാനുള്ള അവകാശം തനിക്കാണെന്ന മിഥ്യാധാരണ കൈവെടിയുവാന്‍ സമയമായില്ലേ?

തങ്ങള്‍ ഉള്‍പ്പെടുന്ന റീജിയന്റെ പിന്‍ബലം പോലും താത്പര്യപ്പെടാതെ സ്വയം സ്ഥാനാര്‍ത്ഥിയായി അവരോധിക്കുകയും, അതു മറ്റുള്ളവരുടെ ശിരസില്‍ കെട്ടിവെയ്ക്കുന്ന പ്രവണത വിപത്തു ആകുന്നില്ലേ?

സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ സംഘടനയേയും അതിന്റെ സല്‍പേരിനേയും സാരമായി ബാധിക്കുന്നില്ലേ?

അമേരിക്കയില്‍ ഉടനീളം കഴിവും മികവുമുള്ള സംഘടനാ പ്രവര്‍ത്തകര്‍ പിന്നിലേക്കു പോകുവാന്‍ ഇതു പ്രേരിപ്പിക്കുന്നില്ലേ?

പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ സ്വയം പിന്‍വാങ്ങുന്നത് ഉചിതവും ഉത്തമവും സംഘടനയുടെ നന്മയും ആകുമെന്നാണ് ജനം കരുതുന്നത്.

വരുംകാലങ്ങളില്‍ സംഘടനയെ നയിക്കേണ്ടവര്‍ ആരായിരിക്കണമെന്നും, എങ്ങനെയുള്ളവര്‍ ആയിരിക്കണമെന്നുമുള്ള ഉള്‍ക്കാഴ്ചയും അവബോധവും ധാരണയും സംഘടനാ പ്രവര്‍ത്തകരില്‍ ധാരാളമായി ലഭ്യമാകട്ടെ എന്നു ആശംസിക്കുന്നു.

- ഒരു സംഘടനാ പ്രവര്‍ത്തകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക