Image

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ഓര്‍മ്മയായി, നഷ്ടപ്പെട്ടത് ശാസ്ത്രലോകത്തെ വിസ്മയം

Published on 14 March, 2018
വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ഓര്‍മ്മയായി, നഷ്ടപ്പെട്ടത് ശാസ്ത്രലോകത്തെ വിസ്മയം
ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന് ഹോക്കിങ് (76) അന്തരിച്ചു. ചക്രക്കസേരയിലിരുന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും എത്തുകയും ശാസ്ത്രലോകത്തിന്റെ നിരവധി നേട്ടങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്ത ഹോക്കിങ് ഓര്‍മ്മയായതോടെ, ശാസ്ത്രലോകത്തിന് നഷ്ടപ്പെട്ടത് നികത്താനാവാത്ത വിടവ്. ചലനശേഷിയില്ലായിരുന്നുവെങ്കിലും ലോകത്തെ ഏറ്റവും ചലനാത്മകമായ മനസിനുടമയായിരുന്നു ഹോക്കിങ് ശാസ്ത്രത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച വ്യക്തിത്വമായിരുന്നു. 

1963 ല്‍ 21-ാം വയസില്‍ കേംബ്രിഡ്ജില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗ(എം.എന്.ഡി)ത്തിന്റെ പിടിയിലായത്. വൈദ്യശാസ്ത്രത്തെ വിസ്മയിച്ചുകൊണ്ടാണ് അദ്ദേഹം 76 വയസ്സുവരെ ജീവിച്ചത്. ശരീരത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ട അദ്ദേഹത്തിന് അന്ന് ഡോക്ടര്‍മാര്‍ വിധിച്ചത് പരമാവധി ഒന്നോ രണ്ടോ വര്‍ഷത്തെ ജീവിതമാണ്. ആ പ്രവചനമെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് ഹോക്കിങ് 76 ലെത്തിയത്.

നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും ചക്രക്കസേരയില്‍ സഞ്ചരിച്ചു കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ പദവി വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ദ തിയറി ഓഫ് എവരിതിങ് എന്ന പേരില്‍ സിനിമയും ഇറങ്ങിയിരുന്നു. 

1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. എലായിന്‍ മാസണ്‍, ജയിന്‍ വൈല്‍ഡ് എന്നിവര്‍ ഭാര്യമാരായിരുന്നു. 17-ാം വയസില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി.  ഒരു കോടി കോപ്പികള്‍ വിറ്റഴിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഹോക്കിങിന്റെ പ്രധാന പുസ്തകമാണ്. ദ യൂണിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍, ദ ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‌സ് ആന്‍ഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്‌സ് എന്നിവ മറ്റ് പ്രധാന രചനകളാണ്.
Join WhatsApp News
andrew 2018-03-14 21:43:20
"One of the basic rules of the universe is that nothing is perfect. Perfection simply doesn't exist ... Without imperfection, neither you nor I would exist." - Stephen Hawking (1942-2018)
വിദ്യാധരൻ 2018-03-14 23:08:01
ഒരു ജനുവരി എട്ടിന് മരിച്ചു ഗലീലിയോ (1642 )
ഒരു ജനുവരി എട്ടിന് ജനിച്ചു  ഹൊക്വിൻസ് (1942 )
ഒരു മാർച്ച് പതിനാലിന് ജനിച്ചു ഐൻസ്റ്റൈൻ (1879 )
ഒരു മാർച്ച് പതിനാലിന് മരിച്ചു ഹൊക്വിൻസ് (2018 )
സംശയമില്ല പ്രപഞ്ച രഹസ്യം അനാവരണം ചെയ്യാൻ
അവതരിക്കുന്നു ദൈവം ശാസ്ത്രജ്ഞരായി
മരണമില്ല ശാത്രജ്ഞർക്ക് മരിക്കുന്നവർ
പുനർജനിക്കുന്നു ഗലീലിയോയായി
ഐന്സ്റ്റൈനായി ഹോക്കിൻസായി ,
 മനുഷ്യൻ തേടുന്ന നിഗൂഡസത്യങ്ങളെ
വെളിപ്പെടുത്തുന്ന ഋഷികളായി
'വലിയ ശാസ്ത്ര നിഗമനങ്ങൾക്കു' പിന്നിലെ
ചെറിയ മനുഷ്യരെ കുമ്പിടുന്നു ഞങ്ങൾ
നന്ദിയുണ്ട് ഞങ്ങളുടെ ചെറിയ ചെറിയ
സംശയങ്ങളെ തുടച്ചു മാറ്റുന്നതിൽ
സംശയമില്ല ഒരു ദിനം നിങ്ങൾ പിടിച്ചുകെട്ടും
മനുഷ്യനെ കറക്കുന്ന ദൈവമെന്ന മിഥ്യയെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക