Image

മതവിശ്വാസത്തെ കളിയാക്കി- പതിനേഴുകാരന്‍ മൂന്നാളെ കുത്തി- ഒരാള്‍ മരിച്ചു

പി പി ചെറിയാന്‍ Published on 14 March, 2018
മതവിശ്വാസത്തെ കളിയാക്കി- പതിനേഴുകാരന്‍ മൂന്നാളെ കുത്തി- ഒരാള്‍ മരിച്ചു
പാംബീച്ച് (ഫ്‌ളോറിഡ): മതവിശ്വാസത്തെ കളിയാക്കിയതില്‍ പ്രകോപിതനായ പതിനേഴുകാരന്‍ മൂന്ന് പേരെ കുത്തി മുറിവേല്‍പ്പിച്ചതില്‍ പതിമൂന്ന് വയസ്സുക്കാരന്‍ മരിക്കുകയും, രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത്.

മാര്‍ച്ച് 11 ഞായറാഴ്ച കോറി ജോണ്‍സന്‍ (17) കൂട്ടുകാരന്‍ കെയ്‌ലിന്റെ വീട്ടില്‍ അന്തിയുറങ്ങാന്‍ എത്തിയതായിരുന്നു.

മുസ്ലീം വിശ്വാസം സ്വീകരിച്ചിരുന്ന കോറിയെ കെയ്‌ലിയുടെ സഹോദരന്‍ ഡെയ്ന്‍ കളിയാക്കി. ഇവരുടെ മാതാവും, ഡെയിനിന്റെ മറ്റൊരു കൂട്ടുകാരന്‍ ജൊവാനി ബ്രാണ്ടുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഉറങ്ങാന്‍ കിടന്ന കോറി വീട്ടിലെ എല്ലാവരേയും കൊലപ്പെടുത്തുന്നതിന് തീരുമാനിച്ചു. തിങ്കളാഴ്ച അതിരാവിലെ പതിമൂന്നുകാരനായ ജൊവാനിയെ മുകളിലെ നിലയില്‍ എത്തി കഴുത്തിന് കുത്തുകയായിരുന്നു. മുകളില്‍ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ മാതാവ് ഇലയന്‍ സൈമനെ കോറി തുടരെ തുടരെ 12 തവണ കുത്തി. ഇതിനിടയില്‍ ഓടിയെത്തിയ ഡെയിനിനേയും കോറി 32 തവണ കുത്തിയതായി പോലീസ് പറയുന്നു. കഴുത്തിന് കുത്തേറ്റ ജൊവാനി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

സംഭവം അറിഞ്ഞ് എത്തിയ പോലീസിന് കീഴടങ്ങാന്‍ കോറി തയ്യാറായില്ല. ദീര്‍ഘ നേരത്തെ ചര്‍ച്ചക്ക് ശേഷമാണ് കോറിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ചൊവ്വാഴ്ച നടത്തിയ പത്ര സമ്മേളനത്തിലാണ് പോലീസ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഇസ്ലാം മതം സ്വീകരിച്ച കോറി ജോണ്‍സണ്‍ ഈയ്യിലെ വയലന്റ് വീഡിയോകള്‍ കാണുന്നതായും പോലീസ് പറഞ്ഞു. വില്യം റ്റി ഡ്വയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് കോറി. ഫ്രതിയെ പാംബീച്ച് കൗണ്ടി ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി.
മതവിശ്വാസത്തെ കളിയാക്കി- പതിനേഴുകാരന്‍ മൂന്നാളെ കുത്തി- ഒരാള്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക