Image

ബി.ജെ.പി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചു; തുഷാര്‍ വെള്ളാപ്പള്ളി

Published on 14 March, 2018
ബി.ജെ.പി നേതാക്കള്‍  അപമാനിക്കാന്‍ ശ്രമിച്ചു;   തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍: ബി.ജെ.പി നേതാക്കള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന്‌ ബി.ഡി.ജെ.എസ്‌ നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളി. തന്നെ ബി.ജെ.പി മറ്റ്‌ നേതാക്കള്‍ക്കായി ഉപയോഗിക്കുകയായിരുന്നെന്നും ബി.ജെ.പി പാരവച്ചതിനാലാണ്‌ ബി.ഡി.ജെ.എസിന്‌ ബോര്‍ഡ്‌ � കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സാമൂഹിക നീതിക്ക്‌ വേണ്ടി നില്‍ക്കാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട്‌ കാര്യമില്ലെന്ന നിലപാടില്‍ ബി.ഡി.ജെ.എസ്‌ എന്‍.ഡി.എ സഖ്യം വിട്ടേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ശനിയാഴ്‌ച നടന്ന എന്‍.ഡി.എ യോഗത്തില്‍ നിന്ന്‌ ബി.ഡി.ജെ.എസ്‌ വിട്ടു നില്‍ക്കുകയും ചെയ്‌തു. ഇതിന്‌ പിന്നാലെയാണ്‌ ബി.ജെ.പിക്കെതിരെ വിമര്‍ശനങ്ങളുമായി തുഷാര്‍ എത്തിയിരിക്കുന്നത്‌.

ഇന്ന്‌ ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ്‌ യോഗത്തില്‍ മുന്നണി വിടുന്നതിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ്‌ കരുതുന്നത്‌. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും യോഗം ചര്‍ച്ചചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക