Image

യുപി ഉപതിരഞ്ഞെടുപ്പ്‌: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌

Published on 14 March, 2018
യുപി ഉപതിരഞ്ഞെടുപ്പ്‌: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌


ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌. ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂര്‍, ഫുല്‍പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ്‌ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

വോട്ടെണ്ണലിനിടെ ബിജെപി സ്ഥാനര്‍ത്ഥിയും സമാജ്‌ വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള ലീഡ്‌ കുറഞ്ഞതോടെയാണ്‌ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയതെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന്‌ മാധ്യമങ്ങള്‍ പുറത്തുപോകാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്‌.

ഗൊരഖ്‌പൂര്‍ മണ്ഡലത്തില്‍ ഉച്ചയോടെ സമാജ്‌ വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദാണ്‌ 1,500 വോട്ടുകള്‍ക്ക്‌ ലീഡ്‌ ചെയ്യുന്നത്‌. ബിജെപിയ്‌ക്ക വേണ്ടി ഉപേന്ദ്ര ദത്ത്‌ ശുക്ലയാണ്‌ ഗൊരഖ്‌പൂരില്‍ മത്സരിച്ചത്‌. യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗൊരഖ്‌പൂര്‍ ബിജെപിയ്‌ക്ക്‌ ലഭിക്കില്ലെന്ന്‌ നേരത്തെ സമാജ്‌ വാദി പാര്‍ട്ടി ചൂണ്ടിക്കാണിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക