Image

കീഴാറ്റൂര്‍: വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു

Published on 14 March, 2018
കീഴാറ്റൂര്‍:  വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു
തളിപ്പറമ്‌ബ്‌: കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസാക്കുന്നതിനെതിരേ വയല്‍ കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പരാജയപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത്‌. വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. സമരക്കാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി.

ഇന്ന്‌ രാവിലെ പോലീസ്‌ സഹായത്തോടെ റോഡ്‌ നിര്‍മ്മാണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിനായി അധികൃതര്‍ എത്തിയപ്പോഴാണ്‌ കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചത്‌. ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ചാണ്‌ സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രതിഷേധ സമരം ആരംഭിച്ചത്‌. നൂറോളം ആളുകള്‍ സമരരംഗത്തുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക