ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വി. യൗസേഫ് പിതാവിന്റെ തിരുന്നാള്‍ മാര്‍ച്ച് 18 ന്
ഷോളി കുമ്പിളുവേലിPublished on 14 March, 2018
ന്യൂയോര്‍ക്ക് : ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയില്‍
വി. യൗസേഫ് പിതാവിന്റെ തിരുന്നാള്‍ മാര്‍ച്ച് 18 ഞായറാഴ്ച
ഭക്ത്യാഡംബരപൂര്‍വ്വം ആഘോഷിക്കുന്നു. ഇടവകയിലെ ജോസഫ് നാമധേയര്‍ എല്ലാവരും
ചേര്‍ന്നാണ് തിരുന്നാള്‍ ഏറ്റുകഴിക്കുന്നത്. ഞായറാഴ്ച രാവിലെ 10.30ന്
ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ വികാരി റവ. ഫാ. ജോസ് കണ്ടത്തിക്കുടി,
അസി. വികാരി റവ. ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ കാര്മ്മികര്
ആയിരിക്കും.
വി. കുര്‍ബാനക്കു ശേഷം പ്രദിക്ഷണവും നേര്‍ച്ച വിതരണവും ഉണ്ടാകും.
തിരുന്നാള്‍ കോര്‍ഡിനേറ്റര്‍ ജോസ് മലയിലിന്റെ നേതൃത്വത്തില്‍ തിരുന്നാളിനു
വേണ്ട ക്രമീകരണങ്ങള്‍ നടന്നു വരുന്നു. തിരുക്കുടുംബത്തിന്റെ നാഥനും
തൊഴിലാളികളുടെ മധ്യസ്ഥനുമായ വി. യൗസേഫ് പിതാവിന്റെ തിരുന്നാളില്‍
സംബന്ധിക്കുവാന്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി എല്ലാ വിശ്വാസികളേയും
ബ്രോങ്ക്സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല