Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ സൈബര്‍ അഡിക്ഷന്‍സ് ചര്‍ച്ച നടത്തി

മണ്ണിക്കരോട്ട് Published on 14 March, 2018
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ സൈബര്‍ അഡിക്ഷന്‍സ് ചര്‍ച്ച നടത്തി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റിയുടെ മാര്‍ച്ച്മാസ സമ്മേളനം 11-ഞായര്‍ 4 മണിയ്ക്ക് കേരളാ ഹൗസില്‍ സമ്മേളിച്ചു. ജെയിംസ് ചാക്കൊ മുട്ടുങ്കല്‍ അവതരിപ്പിച്ച ‘സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളും സൈബര്‍ അഡിക്ഷനും’ എന്ന ലേഖനവും കുര്യന്‍ മ്യാലില്‍ എഴുതിയ ‘ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു’ എന്ന നോവലിന്റെ ചര്‍ച്ചയുമായിരുന്നു പ്രധാന വിഷയങ്ങള്‍.

ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മണ്ണിക്കരോട്ട് കൂടിവന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. അഡ്വ: ഡോ. മാത്യു വൈരമണ്‍ ആയിരുന്നു മോഡറേറ്റര്‍. അദ്ദേഹത്തിന്റെ ഹൃസ്വമായ ആമൂഖപ്രസംഗത്തിനുശേഷം ജെയിംസ് ചാക്കൊ ‘സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളും സൈബര്‍ അഡിക്ഷനും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. സമകാലികവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഈ വിഷയം സദസ്യര്‍ ശ്രദ്ധയോടെ ശ്രവിക്കുകയും ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. സാങ്കേതികവിദ്യയുടെ അത്ഭുതകരമായ വികസനം സമൂഹത്തിന് വളരെയധികം പ്രയോജനം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ദുരുപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുണ്ടു്. ഇന്ന് മനുഷ്യന് മനുഷ്യനെ അറിയാനുള്ള സമയമില്ല. മറിച്ച് സൈബര്‍ സങ്കേതങ്ങളിലാണ് ശ്രദ്ധ. ഇത് സമൂഹത്തില്‍ ആപത്ക്കരമായ മാറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രവണതയ്ക്ക് വേണ്ട നിയന്ത്രണങ്ങളുണ്ടാകാണം. അത് കുടുംബങ്ങളില്‍ തുടങ്ങി സര്‍ക്കാര്‍ തലത്തില്‍ രൂപപ്പെടണം; ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അതോടൊപ്പം പ്രബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ചര്‍ച്ചയില്‍ പ്രതിഫലിക്കുകയും ചെയ്തു.

തുടര്‍ന്ന് ജി. പുത്തന്‍കുരിശിന്റെ ‘മറക്കാനാവാത്തവര്‍’ എന്ന കവിത അദ്ദേഹം ശ്രുതി മധുരമായി ആലപിച്ചു. കേകവൃത്തത്തില്‍ രചിച്ച കവിത തന്റെ മാതാവിന്റെ വിയോഗത്തെ അനുസ്മരിക്കുന്നതായിരുന്നു. മരണശേഷമായാലും അമ്മമാരുടെ സ്വാധീനം നമ്മില്‍ എങ്ങനെ നിലനില്‍ക്കുന്നു എന്നതായിരുന്നു പ്രതിപാദ്യ വിഷയം.

കുരിയന്‍ മ്യാലില്‍ എഴുതിയ ‘ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു’ എന്ന നോവലിനെക്കുറിച്ചുള്ള അവലോകനവും ചര്‍ച്ചയുമായിരുന്നു അടുത്ത വിഷയം. എ.സി. ജോര്‍ജിന്റെ അവതരണത്തോടുകൂടി ചര്‍ച്ച ആരംഭിച്ചു. അദ്ദേഹം നോവലിന്റെ ഗുണദോഷങ്ങളെ വിലയിരുത്തി പ്രഭാഷണം നടത്തി. വടക്കെ മലബാറില്‍ കുടിയേറിയ ക്രൈസ്തവ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിവൃത്തം രൂപപ്പെടുത്തിയിട്ടുള്ളത്. അക്കാലത്തെ ഒരു പ്രണയവും അതിന്റെ പരിണാമവുമാണ് നോവലിന് ആധാരമായിട്ടുള്ള കഥാതന്തു. മുന്‍കാലങ്ങളില്‍ കേരളത്തില്‍ സാധാരണ ഉണ്ടാകുമായിരുന്ന പ്രണയവും പ്രതിബന്ധങ്ങളും അവാസാനം പ്രണയ സാഫല്യവും ഇവിടെയും പ്രതിഫലിക്കുന്നു. ഉത്തമ സാഹിത്യം കാലത്തെ അതിജീവിക്കാന്‍ കഴിയുന്നതാകണം. നോവലിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ആ രീതിയില്‍ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യപ്പെട്ടു.

തടര്‍ന്നുള്ള പൊതുചര്‍ച്ച തികച്ചും സജീവമായിരുന്നു. ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, ജോസഫ് പൊന്നോലി, നൈനാന്‍ മാത്തുള്ള, ദേവരാജ് കാരാവള്ളില്‍, മാത്യു വൈരമണ്‍, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ഷിജു ജോര്‍ജ്, സലിം അറയ്ക്കല്‍, ജോണ്‍ കുന്തറ, ജെയിംസ് ചാക്കൊ മുട്ടുങ്കല്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ഈശൊ ജേക്കബ്, റോഷന്‍ ഈശൊ, ടൈറ്റസ് ഈപ്പന്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ സൈബര്‍ അഡിക്ഷന്‍സ് ചര്‍ച്ച നടത്തിമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ സൈബര്‍ അഡിക്ഷന്‍സ് ചര്‍ച്ച നടത്തിമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ സൈബര്‍ അഡിക്ഷന്‍സ് ചര്‍ച്ച നടത്തിമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ സൈബര്‍ അഡിക്ഷന്‍സ് ചര്‍ച്ച നടത്തി
Join WhatsApp News
കുഞ്ഞുട്ടി മൈലാടുംപാറ 2018-03-14 23:57:08
മലയാളം സൊസൈറ്റി  വാർത്തകൾ ഞാൻ  എല്ലാ മാസവും  വായിക്കാറുണ്ട്. അതിൽ  കുറെ  നല്ല  എഴുത്തുകാരുമുണ്ട്. ഈ സൈബർ  അഡിക്ഷൻ  എന്ന വിഷയം  ലാസ്‌റ് മാസത്തെ  റിപ്പോർട്ടിൽ  വിശദമായി  താങ്കൾ  കുറിച്ചിരുന്നു. പിന്നെ ഇതു തന്നെ ഒത്തിരി  ഇമ്പോര്ടൻസ്  കൊടുത്തു  കുറിച്ചത്  എന്തിനാണെന്ന്  എന്ന്  മനസിലാകുന്നില്ല.  പുതിയ  പുതിയ  വിശയങ്ങൾ  ഓരോ  മാസവും  അവതരിപ്പിക്കു. അതിനെപ്പറ്റി  ചർച്ച  ചെയ്‌തു എഴുതുക. ഭാഷ  അങ്കോട്  വളരട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക