Image

ഡല്‍ഹി എ. ഐ .സി .സി പ്ലീനറി സമ്മേളനം ജോര്‍ജ് എബ്രഹാം, ജോയ് ഇട്ടന്‍, മൊഹിന്ദര്‍ സിംഗ് പങ്കെടുക്കും

പി.പി. ചെറിയാന്‍ Published on 15 March, 2018
ഡല്‍ഹി എ. ഐ .സി .സി പ്ലീനറി സമ്മേളനം ജോര്‍ജ് എബ്രഹാം, ജോയ് ഇട്ടന്‍, മൊഹിന്ദര്‍ സിംഗ് പങ്കെടുക്കും
ന്യൂയോര്‍ക്ക്: ഈ മാസം 17, 18 തീയതികളില്‍ ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി 84മത് പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍ സിയന്‍ ,ഐ എന്‍ ഓ സി ന്യൂയോര്‍ക് സ്‌റ്റേറ്റ് ചാപ്റ്റര്‍ സിഡന്റ് ജോയ് ഇട്ടന്‍ എന്നിവര്‍ പങ്കെടുക്കും. അമേരിക്കയില്‍ നിന്നു ഇവര്‍ മാത്രമാണു  ക്ഷണിതാക്കള്‍ .

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പ്രവാസികള്‍ക്ക് അവസരം ലഭിക്കുന്നത് നടാടെയാണ് .പതിമൂവായിരത്തോളം അംഗങ്ങളാണ് ഇത്തവണ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കുന്നതു എന്ന പ്രത്യേകാതെയും ഉണ്ട് .

ജോര്‍ജ് ഏബ്രഹാം ഐ.എന്‍.ഒ.സി സ്ഥാപക ജനറല്‍ സെക്രട്ടറിയും  പ്രസിഡന്റും ചെയര്‍മാനുമായിരുന്നു പിന്നീട് സാം പിത്രോഡ ചെയര്‍മാനായി ഏകീക്രുത സംഘടനയായി ഐ..ഒ.സി.ക്കു രൂപം കൊടുത്തപോള്‍ വൈസ് ചെയറായി. യു.എന്നിലെ മുന്‍ ചീഫ് ടെക്‌നിക്കല്‍ ഓഫീസറാണ്. 

ജോയ് ഇട്ടന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് കടന്ന് വരുന്നത്.1984 ഇല്‍ കെ.എസ്.യൂ. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കെ.പി,സി.സി. മെമ്പര്‍, ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി മെമ്പര്‍ ,മൂവാറ്റുപുഴയിലെ തൊഴിലാലായി സംഘടനാ പ്രവര്‍ത്തനം തുടങ്ങി കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനൊപ്പം സഞ്ചരിച്ച ജോയ് ഇട്ടന്‍  1990 ലാണ് അമേരിക്കയില്‍ എത്തുന്നത് . വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം,  സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ കാനഡ ഭദ്രാസനം കൗണ്‍സില്‍ അംഗം  വല്‍ഹാല സെയിന്റ് ജോണ്‍സ് യാക്കോബായ പള്ളി ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു .ഇപ്പോള്‍ ഫൊക്കാനയുടെ ചാരിറ്റി കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്ന  ജോയി ഇട്ടന്റെ നേതൃത്വത്തില്‍ നിര്‍ധനരായ കേരളത്തിലെ ജനങ്ങള്‍ക്ക് ഫൊക്കാനാ നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹവീട് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന അദ്ദേഹം .കൈവച്ച മേഖലയില്‍ എല്ലാം വിജയം വരിച്ചിട്ടുണ്ട് .

മൊഹിന്ദര്‍ സിംഗ് ഗിത്സിയന്‍ നേരത്തെ ഐ.എന്‍.ഒസ്. വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചിരുന്നു.

16 നു സബ്ജക്ട് കമ്മിറ്റി എന്ന നിലയില്‍ പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. പ്രത്യേക ക്ഷണിതാക്കളടക്കമുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ അംഗീകരിക്കേണ്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും, മുന്‍ ധനമന്ത്രി പി ചിദംബരവും ചേര്‍ന്ന് തയ്യാറാക്കിയ സാമ്പത്തിക നയപ്രമേയം, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയം, അന്തര്‍ദേശിയ രംഗത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന പ്രമേയം, കാര്‍ഷിക – തൊഴില്‍ മേഖലയെ സംബന്ധിച്ചുള്ള പ്രമേയം തുടങ്ങി നാല് പ്രമേയങ്ങളാണ് പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. 17 നു 9 മണിക്ക് ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെ പ്ലീനറി സമ്മേളന നടപടികള്‍ ആരംഭിക്കും. 18 നു നാല് മണിക്ക് ചര്‍ച്ചകള്‍ ഉപസംഹരിച്ചുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ മറുപടി പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും.

ഡല്‍ഹി എ. ഐ .സി .സി പ്ലീനറി സമ്മേളനം ജോര്‍ജ് എബ്രഹാം, ജോയ് ഇട്ടന്‍, മൊഹിന്ദര്‍ സിംഗ് പങ്കെടുക്കും ഡല്‍ഹി എ. ഐ .സി .സി പ്ലീനറി സമ്മേളനം ജോര്‍ജ് എബ്രഹാം, ജോയ് ഇട്ടന്‍, മൊഹിന്ദര്‍ സിംഗ് പങ്കെടുക്കും
Join WhatsApp News
ex - Congress man , now BJP 2018-03-15 13:10:36
Congratulations Ittan. Don't know who omitted you from the first news item on this.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക