Image

തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 29 June, 2011
തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.
ഡാലസ് : തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ നേതൃത്വത്തില്‍ എല്ലാ അധ്യയന വര്‍ഷത്തിനും മുന്‍പായി തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലെയും സ്‌ക്കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന പഠനോപകരണങ്ങളുടെ വിതരണം മെയ് അവസാനവാരം തിരുവല്ലായില്‍ വച്ച് നടത്തുകയുണ്ടായി. തിരുവല്ലാ താലൂക്കിലെ രണ്ടു സ്‌ക്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സഹായം ലഭിക്കുകയുണ്ടായി.

കാവുഭാഗം ഗവ.യു.പി. സ്‌ക്കൂളിനും, നീരേറ്റുപുറം ഗവ.യു.പി. സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഈ വര്‍ഷത്തെ സഹായം ലഭിച്ചത്. കാവും ഭാഗം ഗവ.യു.പി. സ്‌ക്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ തിരുവല്ലാ മുന് മുനിസിപ്പല്‍ ചെയര്‍മാനും അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ശ്രീ. ചെറിയാന്‍ പോളചിറക്കല്‍ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്‌ക്കൂളുകളില്‍ , കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ തിരുവല്ലായില്‍ പണിതുകൊണ്ടിരിക്കുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും അതിന്റെ താക്കോല്‍ ദാനം വരുന്ന മാസത്തില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡാലസ് തിരുവല്ല തിരുവല്ലാ അസോസിയേഷന്റെ സഹായവിതരണത്തിനു സ്‌ക്കൂളിന്റെ പേരിലുള്ള നന്ദി അദ്ദേഹം അറിയിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാത്യൂ ചാക്കോ, മുന്‍ കൗണ്‍സിലര്‍ സി.മത്തായി, മര്‍ച്ചന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് ബാബു വര്‍ഗീസ്, വര്‍ക്കി യോഹന്നാന്‍ , കെ.പി.വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

നീരാറ്റുപുറം ഗവ.യു.പി.സ്‌ക്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ റവ.ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ലാലി അലക്‌സ്, അദ്ധ്യക്ഷം വഹിച്ചു. അസോസിയേഷന്റെ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്കു മാതൃകയാണെന്നും പ്രസിഡന്റ് പ്രസംഗമധ്യേ പറഞ്ഞു. പാവപ്പെട്ട കുട്ടികള്‍ക്കു പഠിക്കുവാനുള്ള സഹായം ചെയ്ത തിരുവല്ല അസോസിയേഷന്റെ ഈ പുണ്യകര്‍മ്മത്തിനും, സര്‍വ്വോപരി പ്രവര്‍ത്തനമേഖലയിലും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. മാത്തുക്കുട്ടി കൃതജ്ഞതാ പ്രസംഗത്തില്‍ ആശംസിച്ചു. കൂടാതെ ഈ വര്‍ഷത്തില്‍ തങ്ങളുടെ സ്‌ക്കൂളിനെ ഉള്‍പ്പെടുത്തിയതിനുള്ള നന്ദി അിറയിക്കുകയും ചെയ്തു.

തിരുവല്ലാ അസോസിയേഷനെ പ്രതിനിധീകരിച്ച് ശ്രീ.ബാബു വര്‍ഗീസ് ചടങ്ങില്‍ സംസാരിക്കുകയുണ്ടായി. അസോസിയേഷനുവേണ്ടി കെ.വി.ജോസഫ് അറിയിച്ചതാണിത്.
തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.തിരുവല്ലാ അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയതു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക