Image

നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ഹൈക്കോടതി

Published on 15 March, 2018
 നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ഹൈക്കോടതി. ഈ മാസം 31ന് അന്തിമ വിജ്ഞാപനം ഇറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ആശുപത്രി മാനേജ്മന്റുകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ശമ്പള പരിഷ്‌കരണം നടപ്പാക്കിയാല്‍ ആശുപത്രികള്‍ക്കു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും രോഗികളുടെ ചികിത്സാഭാരം കൂടുമെന്നും മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ വാദം തുടരുമെന്നും വിജ്ഞാപനം ഇറക്കുന്നത് സ്‌റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിടുകയായിരുന്നു.

ശമ്പളവര്‍ധന ആവശ്യപ്പെട്ടു നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ടത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ഉത്തരവ് മാര്‍ച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് അസോസിയേഷന്‍ സമരം ഉപേക്ഷിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക