Image

മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Published on 15 March, 2018
മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് പ്രത്യേക കോടതി തള്ളി. പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയാണു കേസ് പരിഗണിച്ചത്. കേസിലെ 16 പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി.

കേസില്‍ താവളം പാക്കുളം മേച്ചേരില്‍ ഹുസൈന്‍ (50), മുക്കാലി കിളയില്‍ മരക്കാര്‍ (33), മുക്കാലി പൊതുവച്ചോല ഷംസുദീന്‍ (34), കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കള്‍ വീട്ടില്‍ സിദ്ധീഖ് (38), മുക്കാലി തൊട്ടിയില്‍ ഉബൈദ് (25), മുക്കാലി വിരുത്തിയില്‍ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോന്‍ (44), മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം (48), മുക്കാലി പൊട്ടിയൂര്‍കുന്ന് പുത്തന്‍പുരക്കല്‍ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവില്‍ വീട്ടില്‍ ഹരീഷ് (34), കള്ളമല ചെരുവില്‍ വീട്ടില്‍ ബിജു, കള്ളമല വിരുത്തിയില്‍ മുനീര്‍ (28) എന്നീ 16 പേരാണ് അറസ്റ്റിലായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക