Image

സീറോ മലബാര്‍ സഭയില്‍ ഈ മാസം 23-നു പ്രാര്‍ഥനാദിനം

Published on 15 March, 2018
സീറോ മലബാര്‍ സഭയില്‍  ഈ മാസം 23-നു  പ്രാര്‍ഥനാദിനം
കാക്കനാട്: എറണാകുളം- അങ്കമാലി അതിരൂപതയില്‍ സമീപകാലത്ത് ഉടലെടുത്ത പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയില്‍ ഐക്യവും സമാധാനവും പുലരാന്‍ ഈ മാസം 23 പ്രാര്‍ഥനാദിനം ആചരിക്കും.

ഇതിനകം പ്രാര്‍ഥനാ ദിനാചരണം പ്രഖ്യാപിച്ച രൂപതകളില്‍ പ്രഖ്യാപിച്ച ദിവസങ്ങളില്‍ത്തന്നെ പ്രാര്‍ഥന നടക്കും. മറ്റു രൂപതകളില്‍ 23 നായിരിക്കും ആചരണം.

കാക്കനാട്ട് സഭാകേന്ദ്രത്തില്‍ ചേര്‍ന്ന സ്ഥിരം സിനഡാണ് പ്രാര്‍ഥനാദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇടവകകളിലും സന്യസ്ത ഭവനങ്ങളിലും സാധിക്കുന്ന സഭാ സ്ഥാപനങ്ങളിലും അന്നേദിവസം ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തണം. ഇതോടൊപ്പം പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം ശക്തിപ്പെടുത്താനും സിനഡ് തീരുമാനിച്ചതായി സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു.

ഭൂമി ഇടപാടില്‍ കര്‍ദിനാളിനെ പിന്തുണച്ചു മഹാരാഷ്ട്ര കല്യാണ്‍ രൂപത. ഇപ്പോഴത്തെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരവും ആശങ്കാജനകവുമാണെന്നും ഐക്യം പുനഃസ്ഥാപിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു വേണ്ടി എല്ലാ ഇടവകകളിലും ഒരുദിവസം പ്രത്യേകം പ്രാര്‍ഥിക്കണമെന്നും ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍ സര്‍ക്കുലര്‍ ഇറക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക