Image

ഹോളി ആഘോഷിച്ചതിന് ഫറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലിച്ചതച്ചു

Published on 15 March, 2018
ഹോളി ആഘോഷിച്ചതിന് ഫറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലിച്ചതച്ചു

കോഴിക്കോട്: ഫറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലിച്ചതച്ചു. വിദ്യാര്‍ത്ഥികള്‍ ഹോളി ആഘോഷിച്ചതാണ് അധ്യാപകരെ പ്രകോപിപ്പിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അധ്യാപകരുടെ ക്രൂരമര്‍ദ്ദനത്തിനിരയായത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കണ്ണിന് സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റ് വിദ്യാര്‍ത്ഥികള്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹോസ്റ്റലില്‍ കയറിയാണ് അധ്യാപകര്‍ ആദ്യം ആക്രമണം തുടങ്ങിയത്. വടിവാളും കമ്പിവടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. നേരത്തെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ നടപടി എടുത്ത കലാലയമാണ് ഫറൂഖ് കോളജ്. വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അടക്കം നിരവധി വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ ഈ കോളജില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക