Image

ചെങ്ങന്നൂരില്‍ പി.എസ് ശ്രീധരന്‍പിള്ള തന്നെ് ബിജെപി സ്ഥാനാര്‍ത്ഥി

Published on 15 March, 2018
ചെങ്ങന്നൂരില്‍ പി.എസ് ശ്രീധരന്‍പിള്ള തന്നെ് ബിജെപി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പി.എസ് ശ്രീധരന്‍പിള്ള ബിജെപി സ്ഥാനാര്‍ത്ഥി. നേരത്തെ ബിജെപി ഭാരവാഹി യോഗത്തില്‍ ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായിരുന്നുവെങ്കിലും ഇന്നു ചേര്‍ന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശ്രീധരന്‍പിള്ള മത്സരിച്ചു പരാജയപ്പെട്ടിരുന്നു. എന്‍എസ്എസിനും, എസ്എന്‍ഡിപിക്കും ഒരുപോലെ താല്‍പര്യമുള്ള നേതാവെന്നത് ശ്രീധരന്‍പിള്ളയ്ക്ക് ഇത്തവണയും അനുകൂലമായി. ഇതോടെ ചെങ്ങന്നൂര്‍  മത്സരചിത്രം തെളിഞ്ഞു. 

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി. വിജയകുമാറിനേയും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചെങ്ങന്നൂരില്‍ എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന് ബിഡിജെഐസ് തുറന്നടിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക